പച്ച ചാണകം ഉപയോഗിച്ചുണ്ടാക്കുന്ന ജൈവ വളം | cow dung fertilizer

പച്ചചാണകം ഉപോഗിച്ചു അടുക്കള തോട്ടത്തിലേക്ക് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ജൈവ വളം.

വേണ്ട സാധനങ്ങള്‍

1. മുളപ്പിച്ച വന്‍പയര്‍ അരച്ചത് – കാല്‍ കിലോ (1/4 കിലോ)

2. നന്നായി പഴുത്ത ഏതെങ്കിലും പഴം (കേടായതും ഉപയോഗിക്കാം) – കാല്‍ കിലോ (1/4 കിലോ)

3. പച്ചചാണകം – 1 കിലോ (പുതിയ ചാണകം ഉപയോഗിക്കണം)

4. ഗോമൂത്രം – 1 ലിറ്റര്‍

5. രാസവളം ചേരാത്ത മണ്ണ് – ഒരു പിടി

ഇവയെല്ലാം കൂടി 20 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കുക.

മൂന്ന് ദിവസം വെച്ചതിനു ശേഷം ഒരുലിറ്റര്‍ ലായനി 10 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് നേര്‍പ്പിച്ച് അടുക്കളത്തോട്ടത്തിലെ പച്ചക്കറികൃഷിക്ക് ചേര്‍ത്തു കൊടുക്കാം.

തയ്യാറാക്കിയത്
Anoop Velur

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section