പൂച്ചെടികളിലും പച്ചക്കറികളിലും പൂ നിലനിൽക്കാൻ...

 പൂച്ചെടികളിലും പച്ചക്കറികളിലും കൂടുതൽ പൂക്കൾ ഉണ്ടാകുന്നതിനും പച്ചക്കറികളിലെ പൂകൊഴിച്ചിൽ തടഞ്ഞു പൂക്കളെല്ലാം ഫലങ്ങളായി മാറാനും വളർച്ച വേഗത്തിലാക്കാനും 100% പരീക്ഷിച്ചു വിജയിച്ച ഒരു ഉത്തമ മാർഗം ഇതാ, 

ഉപയോഗിച്ച് ഒരാഴ്ചക്കുള്ളിൽത്തന്നെ റിസൾട്ട് ഉറപ്പ്…

* പുളിച്ച മോര് കൊണ്ടുള്ള ഈ പ്രയോഗം ഏതൊക്കെ രീതിയിൽ ചെയ്യാം എന്ന് നമുക്ക് നോക്കാം.

രീതി – 1

> പുളിച്ച മോര് 1 ലിറ്റർ

> തേങ്ങാപ്പാൽ 1 ലിറ്റർ

എന്നിവ ഒരു പാത്രത്തിൽ ഒഴിച്ച്  (കഴിവതും മൺ കലം ഉപയോഗിക്കുക) നന്നായി ഇളക്കി തോർത്ത് ഉപയോഗിച്ച് വായഭാഗം കെട്ടി അടച്ച് 7 ദിവസം വെക്കുക.

രീതി – 2

> പുളിച്ച മോര് 1 ലിറ്റർ

> തേങ്ങാപ്പാൽ 1 ലിറ്റർ

> ഒരു കരിക്കിൻ്റെ പകുതി (അകക്കാമ്പ്) അരച്ചത്

> 2 കിലോ നന്നയി പഴുത്ത പഴങ്ങൾ ജ്യൂസ് ആക്കിയത് (പുളിപ്പുള്ള പഴങ്ങൾ പാടില്ല)

എന്നിവ ഒരു പാത്രത്തിൽ ഒഴിച്ച്   (കഴിവതും മൺ കലം ഉപയോഗിക്കുക) നന്നായി ഇളക്കി തോർത്ത് ഉപയോഗിച്ച് വായഭാഗം കെട്ടി അടച്ച് 7 ദിവസം വെക്കുക.

മുകളിൽ പറഞ്ഞതിൽ രണ്ടുരീതികളും നിങ്ങൾക്ക് പരീക്ഷിക്കാം. എന്നാൽ രണ്ടാമത്തെ രീതിയാണ് കൂടുതൽ ഉത്തമം. ഏഴു ദിവസങ്ങൾ കെട്ടിവെച്ച ലായനിയിൽ  1 ലിറ്ററിൽ 10 ലിറ്റർ എന്നരീതിയിൽ വെള്ളം ചേർത്തു നേർപ്പിച്ചു നന്നായി ഇളക്കിയ ശേഷം അരിച്ചെടുത്തു ചെടികളിൽ സ്പ്രേ ചെയ്യുക.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section