എന്താണ് ലെയറിങ് ? ചെയ്യുന്നതുകൊണ്ടുള്ള ഗുണമെന്താണ്

Green village

                    Air layering success

യർ എന്നാൽ നല്ല കായഫലവും നല്ല ഗുണമേന്മയുമുള്ള ഒരു പ്ലാന്റിൽ നിന്നും അതിന്റെ അതെ ഗുണമേന്മയുള്ള പ്ലാന്റ് ഉണ്ടാക്കിയെടുക്കുന്ന രീതിയാണ്. 

ഇത് നിരവധി വിധത്തിൽ ചെയ്യാം

. എയർ ലയറിങ്

. വാട്ടർ ലയറിങ്

. കോമ്പൗണ്ട് ലയറിങ്

 പ്രധാനപെട്ട മൂന്നു വിധമാണ് മേലെ പറഞ്ഞത് 

എയർ ലയറിങ് ചെയ്യുന്ന രീതി

മരത്തിൽ 2inj വീതിയിൽ തൊലികളഞ്ഞതിന് ശേഷം റൂട്ടിങ് ഹോർമോൺ തേച്ചു കൊടുക്കണം പെട്ടന്ന് വേര് വരാൻ വേണ്ടിയാണ് ഇത് ചെയ്യുന്നത്.

റൂട്ടിങ് ഹോർമോൺ ഓൺലൈനിൽ വാങ്ങിക്കാൻ കിട്ടും. അല്ലെങ്കിൽ ജൈവ രീതിയിൽ നമുക്ക് ഉണ്ടാക്കിയെടുക്കാം.

റൂട്ടിങ് ഹോർമോൺ

. ചിരട്ടകരി പൊടിച്ചത്

. തേൻ

. കറ്റാർ വാഴയുടെ നീര്

ഉപയോഗിക്കേണ്ട രീതി 

ചിരട്ടകരി പൊടിച്ചത്, തേൻ ഇവ രണ്ടും മിക്സ്‌ ചെയ്തു തൊലി കളഞ്ഞഭാഗവും തടിയിൽ കൂടി ചേർത്ത് തേച്ചു കൊടുക്കുക.

അതിന് ശേഷം  ഒരു പോളിത്തീൻ കവറിൽ ചകിരിചോർ കമ്പോസ്റ്റ് വളം മിക്സ്‌ ചെയ്തു ചെറിയ നനവോട് കൂടി കെട്ടിവെച്ചാൽ ഒരു മാസം കൊണ്ട് വേര് വരും രണ്ടു മാസം ആകുമ്പോൾ വേര് ഫുൾ വന്നിട്ടുണ്ടാകും അത് കട്ട് ചെയ്തു ഒരു ഗ്രോബാഗിൽ നട്ടുപിടിപ്പിച്ചു ഒരു മാസം ശ്രദ്ദിച്ചു കഴിഞ്ഞാൽ നമുക്ക് അതെ ഗുണമുള്ള പ്ലാന്റ് ലഭിക്കും. കൂടാതെ പെട്ടന്ന് കായ്ഫലം കിട്ടുകയും ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.


തയ്യാറാക്കിയത് :

Shareef ഒലിങ്കര

9037532601

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section