സപ്പോട്ടയുടെ ഔഷധ ഗുണങ്ങള്‍ (Medicinal properties of Sapota)
➲ശരീരത്തിന് ഊർജം നൽകുന്ന ഗ്ലുക്കോസിന്റെ അംശം കൂടുതലടങ്ങിയ പഴമാണ് സപ്പോർട്ട – കായിക മേഖലയിലുള്ളവർക്ക് കൂടുതൽ ഊർജം ആവശ്യമുള്ളതിനാൽ ഇവർ സപ്പോർട്ട കഴിക്കുന്നത് നല്ലതാണു.
➲അണുബാധയും അസുഖങ്ങളും തടയാനും ഉത്തമമാണ് സപ്പോർട്ട– അണുബാധയും വീക്കങ്ങളും തടയാനും കഴിവുള്ള ടാനിൻ അടങ്ങിയ പഴമാണ് സപ്പോർട്ട.
➲ശരീരത്തിനകത്ത് ദഹന പ്രക്രിയ എളുപ്പമാക്കുന്ന വഴി ആമാശയത്തിലെയും അന്ന നാളത്തിലെയും ചെറുകുടലിലെയും വീക്കങ്ങളും മറ്റു അസസ്‌ഥതകളെയും മാറ്റാൻ സപ്പോർട്ടക്കു കഴിയും.അതുകൊണ്ടുതന്നെ ഉദര സംബന്ധമായ പല പ്രശനങ്ങളും വേദനകളും പരിഹരിക്കാൻ സപ്പോർട്ട നല്ലതാണു.
➲ചില കാൻസറുകളെ തടയാനും സപ്പോർട്ടാക്കു കഴിവുണ്ട്. സപ്പോർട്ടയിൽ അടങ്ങിയെരിക്കുന്ന ആന്റി ഓക്സിഡ്ന്റുകളും ഫൈബറും പോക്ഷകങ്ങളും എല്ലാം ക്യാൻസറിനെ പ്രതിരോധിക്കുന്നതാണ്. സ്വാശകോശത്തിലെയും മോണയിലെയും ക്യാൻസറിനെ തടുക്കാൻ സപ്പോർട്ടയിലെ വിറ്റാമിന് A ക്കു കഴിയും.
കൂടാതെ സപ്പോർട്ടയിലെ വിറ്റാമിന് A വിറ്റാമിൻ B എന്നിവ ചർമ സംരക്ഷണത്തിനും നല്ലതാണ്.
➲കാൽസിയം ഫോസ്ഫറസ് അയേൺ എന്നിവ എല്ലുകളുടെ ആരോഗ്യത്തിനു അതാവശ്യമായ ഘടകങ്ങളാണ്.സപ്പോർട്ടയിൽ ഇവ മൂന്നും അടങ്ങിയത് കൊണ്ട് എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനു സപ്പോർട്ടയുടെ പങ്കു വലുതാണ്.
➲സപ്പോർട്ടയിൽ വലിയ അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കാരണം സപ്പോർട്ട നല്ലൊരു മരുന്ന് കൂടിയാണ്. ഇത് വൻ കുടലിന്റെ ആവരണത്തിനു ബലം നൽകുകയും അതുവഴി അണുബാധ തടയുകയും ചെയ്യും.
➲ഹൈഡ്രേറ്റുകളും പോക്ഷകങ്ങളും അടങ്ങിയത് കൊണ്ട് തന്നെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും സപ്പോർട്ട നല്ല ഭക്ഷണമാണ്. ഗർഭകാലത്തെ ക്ഷീണവും തളർച്ചയും പ്രഭാതങ്ങളിലെ അസ്വസ്ഥതയും മാറ്റാൻ ഇവ ഉത്തമമാണ്.
➲മൂലക്കുരു, വലിയ മുറിവുകൾ, തുടങ്ങിയവഴി നിലക്കാത്ത രക്ത പ്രവാഹം ഉണ്ടായാൽ അത് നിയന്ദ്രിക്കാൻ സപ്പോർട്ട കഴിച്ചാൽ മതി. ഇതിലെ ചില ഘടകങ്ങൾ രക്ത ധമനിയുമായി പ്രതിപ്രവർത്തിച്ചു രക്തപ്രവാഹം നിയന്ദ്രിക്കാനും പ്രാണിയുടെയോ മറ്റോ കടിയേറ്റാൽ ആ ഭാഗത്തു സപ്പോർട്ടയുടെ കുരു അരച്ച് തേക്കുന്നതും നല്ലതണ്.
➲പോളി ഫിനോളിക് ആന്റി ഓക്സിഡന്റുകളുടെ സാനിദ്യം ഉള്ളതിനാലും വൈറസിനെയും ബാക്റ്റീരിയകളെയും പാരസൈറ്റുകളെയും തുരത്താൻ സപ്പോർട്ടക്കു പ്രതേക കഴിവുണ്ട്. ഈ ആന്റി ഓക്സിഡന്റുകൾ ബാക്റ്റീരിയകളെ ശരീരത്തിൽ പ്രവേശിക്കുന്നത് തടയുന്നു.
➲ശരീരത്തിന് ദോഷകരമായ ഫ്രീറാഡിക്കലുകളെ വിറ്റാമിൻ C നശിപ്പിക്കയും ചെയ്യുന്നു. അതെ സമയം സപ്പോർട്ടയിലെ പൊട്ടാസിയം അയേൺ ഫോളേറ്റ് നിയസിൻ പന്തോതനിക് ആസിഡ് തുടങ്ങിയവ ദഹന പ്രക്രിയക്ക് കൂടുതൽ സഹായമേകുന്നു.
➲വയറിളക്കത്തിന് നല്ലൊരു മരുന്നുകൂടിയാണ് സപ്പോർട്ട. ദോഷങ്ങൾ മാറ്റി വയറു ശുദ്ധീകരിക്കാൻ വളരെ നല്ലതാണ്.സപ്പോർട്ട പഴം വെള്ളത്തിലിട്ടു തിളപ്പിച്ച കഷായം വയറിളക്കത്തിനുള്ള മരുന്നായി ഉപയോഗിക്കുന്നു.
➲പൈൽസ്, വയറുകടി തുടങ്ങിയ രോഗങ്ങൾക്കും ഇത് ഉപയോഗിക്കാൻ വളരെ ഉത്തമമാണ്.
➲ഉറക്കമില്ലായ്മ, വിഷാദം, ഉത്കണ്ഠ തുടങ്ങിയ അസുഖമുള്ളവരിൽ ഉറക്ക മരുന്നായി സപ്പോർട്ട ഗുണം ചെയ്യും. ശക്തിയേറിയ ഉറക്കമരുന്നു കൂടിയായ സപ്പോർട്ട ഞരമ്പുകളെ ശാന്തമാക്കാനും പിരി മുറുക്കം കുറക്കാനും സഹായിക്കും.
➲വയറിനകത്തെ ഗ്രന്ധികളുടെ പ്രവർത്തനങ്ങളെ നിയന്ദ്രിക്കുന്നതു വഴി ജീവൽ പ്രവർത്തനങ്ങളെ നിയന്ദ്രിതമാക്കി അമിത ഭാരം കുറക്കാൻ സപ്പോർട്ട സഹായിക്കുന്നു.
➲ശരീരത്തിൽ മൂത്രത്തിന്റെ അളവ് കൂട്ടുന്നത് വഴി ശരീരത്തിലെ വിഷാംശം മൂത്രം വഴി പുറം തള്ളാനും സപ്പോർട്ട സഹായിക്കുന്നു. അതെ സമയം ശരീരത്തിലെ വെള്ളത്തിന്റെ തോത് നിലനിർത്തുന്നത് വഴി നീർകെട്ടുകൾ തടയാനും സപ്പോർട്ട ഉത്തമമാണ്. മൂത്രക്കല്ലുകൾ പോലുള്ള രോഗങ്ങളും തടയാനും സപ്പോർട്ട നല്ലതാണു.