കൊക്കോ കൃഷി ആരംഭിക്കാന്‍ മികച്ച സമയമാണ് ഇത്. ഉഷ്ണമേഖലാ സസ്യമായ കൊക്കോ കേരളത്തിന്റെ മണ്ണിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ വിളയാണ്. തെങ്ങ്, കമുക്, റബര്‍ എന്നിവയ്ക്ക് ഇടവിളയായി കൃഷി ചെയ്യാം. ശരിയായ രീതിയില്‍ പരിപാലിച്ചാല്‍ ഉല്‍പാദനം വർധിക്കുകയും അതു വഴി ലാഭം ഉണ്ടാക്കാനും കഴിയും. വര്‍ഷം മുഴുവന്‍ പൂക്കുകയും കായ്കള്‍ ഉണ്ടാവുകയും ചെയ്യുന്ന ഒരു വിള എന്ന നിലയില്‍ കൊക്കോ കര്‍ഷകന് ക്രമമായ വരുമാനം ഉറപ്പാക്കുന്നു. അതുകൊണ്ട് തന്നെ പുതുതായി കൊക്കോ കൃഷിയിലേക്ക് ഇറങ്ങാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണ്. കേരള കാര്‍ഷിക സര്‍വകലാശാല പോളിക്ലോണല്‍ സീഡ് ഗാര്‍ഡന്‍ എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുളള തൈകള്‍ മുന്തിയ ഗുണനിലവാരം നിലനിര്‍ത്തുവയാണ്. ഈ പോളിക്ലോണല്‍ ഹൈബ്രിഡ് തൈകള്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കൊക്കോ ഗവേഷണ കേന്ദ്രത്തില്‍ നിന്നും, കാഡ്ബറി (മൊണ്ടേലീസ്) യുടെ അംഗീകൃത നഴ്സറികളില്‍ നിന്നും ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : കൊക്കോ ഗവേഷണ കേന്ദ്രം, കേരള കാര്‍ഷിക സര്‍വകലാശാല, വെള്ളാനിക്കര. ഫോണ്‍ നമ്പര്‍ : 04872438451