പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവ് നേടണോ? ചെടിയല്ല, മണ്ണാണ് ആദ്യം നന്നാക്കേണ്ടത്!

പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവ് നേടണോ? ചെടിയല്ല, മണ്ണാണ് ആദ്യം നന്നാക്കേണ്ടത്!

Agriculture Graduate 0

 


പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവ് നേടണോ?
ചെടിയല്ല, മണ്ണാണ് ആദ്യം നന്നാക്കേണ്ടത്!

മണ്ണിന്റെ പുളിപ്പ് മാറ്റാനും വേരോട്ടം വർദ്ധിപ്പിക്കാനും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ 🌱

🌱 കാർഷിക പാഠങ്ങൾ | Soil Preparation

അനുകൂല കാലാവസ്‌ഥയും ഗുണനിലവാരമുള്ള നടീൽവസ്‌തുക്കളും മാത്രമുണ്ടായാൽ കൃഷിയിൽ മികച്ച വിളവ് ലഭിക്കണമെന്നില്ല. മണ്ണിന്റെ ഫലഭൂയിഷ്‌ഠതയുംകൂടി ചേർന്നാൽ മാത്രമേ കൃഷിയിൽനിന്നു പ്രതീക്ഷിക്കുന്ന വിളവു ലഭിക്കൂ. അതിനാൽ, ചെടികൾ അനായാസം ആരോഗ്യത്തോടെ വളരാൻ പാകത്തിൽ മണ്ണ് ഒരുക്കുകയെന്നത് ഏറെ പ്രധാനമാണ്.

വേരുപടലവും മണ്ണിളക്കലും 🪴

  • അന്തരീക്ഷത്തിലേക്കു വളർന്നു പന്തലിക്കുന്ന ചെടികളെ കാറ്റിലും മഴയിലും മറ്റു പ്രതികൂല കാലാവസ്‌ഥയിലും മറിഞ്ഞുവീഴാതെ സംരക്ഷിക്കുന്നത് വേരുകളാണ്. അതിനാൽ അവയ്ക്ക് അതിവേഗം ആഴ്ന്നിറങ്ങാൻ പാകത്തിൽ മണ്ണ് ഇളക്കമുള്ളതാക്കുകയാണ് ഒന്നാമത്തെ കാര്യം.
  • തക്കാളിച്ചെടിയുടെ വേരുപടലമല്ല തെങ്ങിനുള്ളത്; തെങ്ങിന്റെയത്രയല്ല പ്ലാവിനും മാവിനും ഉള്ളത്. ഇതിനാൽ ചെടികളുടെ ഭാവിയിലെ വളർച്ച കണക്കിലെടുത്തുവേണം മണ്ണിളക്കിയൊരുക്കാൻ.
  • പച്ചക്കറിച്ചെടികളുടെ വേരോട്ടം ഏകദേശം രണ്ടു ചതുരശ്ര അടിയിൽ ഒതുങ്ങുന്നതിനാൽ മണ്ണ് അത്രത്തോളം തന്നെ താഴ്ത്തി ഇളക്കി കട്ടകൾ പൊടിച്ചെടുക്കണം.
  • അതിനുശേഷം ഏതാനും ദിവസം നന്നായി നനച്ചുകൊണ്ട് മണ്ണിൽ ശേഷിക്കുന്ന കളകളുടെ വിത്തുകൾ മുളയ്ക്കാൻ അനുവദിക്കണം. മുളച്ചുവരുന്ന കളകൾ അപ്പപ്പോൾ പിഴുതുമാറ്റിയാൽ ഭാവിയിലെ കളശല്യം ഒരുപരിധിവരെ ഒഴിവാക്കാം.

മണ്ണുപരിശോധനയും അമ്ലതയും (Acidity) 🧪

  • കേരളത്തിൽ പത്തിലേറെ തരം മേൽമണ്ണുണ്ട്, അവയ്ക്കു വ്യത്യസ്ത സ്വഭാവസവിശേഷതകളാണുണ്ടാവുക. അതിനാൽ മണ്ണിന്റെ തരമറിഞ്ഞു കൃഷിയിറക്കുന്നതാവും നല്ലത്. അല്ലെങ്കിൽ ചേർക്കുന്ന വളങ്ങൾ പൂർണമായി ചെടികൾക്ക് ഉപയോഗപ്പെടുത്താൻ കഴിയില്ലെന്നു മാത്രമല്ല, ചെലവാക്കുന്ന പണവും പണിയും പാഴാവുകയും ചെയ്യും.
  • സംസ്ഥാനത്തെ എല്ലാ കൃഷിഭവൻ വഴിയും സൗജന്യമായി മണ്ണു പരിശോധിക്കാൻ സൗകര്യമുണ്ട്. ഏതൊക്കെ വളം, എത്ര അളവിൽ നൽകണമെന്നറിയാനും മണ്ണുപരിശോധന ആവശ്യമാണ്.
  • പുളിരസമേറിയ മണ്ണിൽ ചെടികൾക്കു വേണ്ടവിധം വളം വലിച്ചെടുക്കാൻ കഴിയില്ല. വളർച്ച മുരടിച്ചവയുടെ അനാരോഗ്യം മൂലം രോഗ, കീടങ്ങളുടെ ആക്രമണം വർധിക്കുകയും ഉൽപാദനം കുറയുകയും ചെയ്യും.
  • നീറ്റുകക്ക ചേർത്താണ് ഇത്തരം മണ്ണ് ക്ഷാരാംശമുള്ളതാക്കി മാറ്റുന്നത്. നീറ്റുകക്കയ്ക്കു പകരം ഡോളമൈറ്റ് ഉപയോഗിക്കാറുണ്ടെങ്കിലും കക്കത്തോട് ചൂളയിൽ നീറ്റിയെടുത്ത പൊടി സെന്റിന് ഒന്നു- രണ്ട് കിലോ വരെ ചേർക്കുന്നതാണ് മെച്ചം.

ജൈവവളത്തിന്റെ പ്രാധാന്യം 🍂

  • കക്ക ചേർത്ത് രണ്ടാഴ്ച‌ കഴിയുന്നതോടെ ശുപാർശപ്രകാരമുള്ള ജൈവവളം ചേർത്തുകൊടുക്കണം. മണ്ണിൻ്റെ വളക്കുറനുസരിച്ചാവും ചെടികളുടെ വളർച്ചയും കായ്‌ഫലവും.
  • ചാണകം, ആട്ടിൻകാഷ്‌ഠം, കോഴിവളം, പിണ്ണാക്ക്, പച്ചിലത്തൂപ്പുകൾ, പലതരം കംപോസ്‌റ്റുകൾ തുടങ്ങിയവയെല്ലാം ജൈവവളമായി നൽകാം.
  • അവ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുക മാത്രമല്ല, മണ്ണിൻ്റെ സൂക്ഷ്‌മ കാലാവസ്‌ഥയെ സുസ്ഥിരമാക്കുകയും ജലസംഭരണശേഷി വർധിപ്പിച്ചുകൊണ്ട് മണ്ണിന്റെ ചൂട് ക്രമീകരിക്കുകയും ചെയ്യും. ഈർപ്പവും രാസവളങ്ങളും ചെടികൾക്കും ലഭ്യമാവും വിധത്തിൽ മണ്ണിൽ ചേർത്തുപിടിക്കുന്നതിനും ജൈവവളങ്ങൾ അത്യാന്താപേക്ഷിതമാണ്.
  • രാസവളമില്ലെങ്കിലും കൃഷി ചെയ്യാനാകും, പക്ഷേ ജൈവവളമല്ലാതെ ഒരിക്കലും കൃഷി സാധ്യമാവില്ല. മണ്ണിൻ്റെ പൊതുവായ അവസ്ഥയനുസരിച്ച് സെൻ്റിനു ശരാശരി 20 കിലോ ജൈവവളം നൽകണം.
  • കോഴി, ആട്, പശു തുടങ്ങി പക്ഷിമൃഗാദികളെക്കൂടി വളർത്തിയാൽ ജൈവവളത്തിനു വേറെ കാശു മുടക്കേണ്ടതില്ല.
  • രാസവളങ്ങൾ മാത്രം ചേർത്തുകൊടുത്തുകൊണ്ട് കൃഷി ലാഭകരമാക്കാമെന്നത് തെറ്റായ ധാരണയാണ്. അശാസ്ത്രീയ രാസവളപ്രയോഗം മണ്ണിന്റെ അമിത താപനത്തിനും കൃഷിക്കു ഗുണകരമായ സൂക്ഷ്മ ജീവികളുടെ നാശത്തിനും ജലസ്രോതസ്സുകളുടെ മലിനീകരണത്തിനും കാരണമാവുകയും ചെയ്യും.

📢 ഓൺലൈൻ പരിശീലന ക്ലാസ്സ്

ആധുനിക കൃഷിരീതികളെക്കുറിച്ച് കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു മികച്ച അവസരം! 🚀

  • ✅ വിഷയങ്ങൾ: ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ്, വെർട്ടിക്കൽ ഗാർഡൻ
  • ✅ ക്ലാസ്സ് നയിക്കുന്നത്: ശ്രീ. അർഷദ് (അഗ്രികൾച്ചർ ഫാം ഓഫീസർ, മണ്ണുത്തി)
  • ✅ തിയ്യതി: 2026 ഏപ്രിൽ 15 (ബുധനാഴ്ച)
  • ✅ സമയം: രാത്രി 7:00 മുതൽ 9:00 വരെ
  • ✅ പ്ലാറ്റ്ഫോം: ഓൺലൈൻ പ്ലാറ്റ്ഫോം വഴി
  • ✅ ഫീസ്: ₹149/- മാത്രം
👉 ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യുക 👈

കൂടുതൽ കാർഷിക വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി ഞങ്ങളോടൊപ്പം ചേരുക 🤝

🌿 Join WhatsApp Group 📢 Join WhatsApp Channel
Courtesy: റിട്ട. കൃഷി ഫീൽഡ് ഓഫിസർ പി.കെ. ഉബൈദ് തയ്യാറാക്കി മലയാള മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ലേഖനം.

*©️Green village*

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Bottom Post Ad