ഒരു ചെടിയിൽ നൂറോളം കായ്കൾ! ടെറസിലും വളർത്താം:
അലങ്കാരത്തിനും ആദായത്തിനും മികച്ച 'മെഡൂസ പൈനാപ്പിൾ'
തായ്‌ലൻഡിൽ നിന്നുമെത്തിയ ഈ അത്ഭുത സസ്യത്തെ വീട്ടുമുറ്റത്ത് എളുപ്പത്തിൽ കൃഷി ചെയ്യാം 🍍
🌱 അലങ്കാര കൃഷി | Medusa Pineappleഒരേസമയം അലങ്കാര സസ്യങ്ങളായും പഴത്തിനായും കൃഷി ചെയ്യാവുന്ന ഒന്നാണ് മെഡൂസ പൈനാപ്പിൾ. ഒരു ചെടിയിൽതന്നെ നൂറോളം പഴങ്ങൾ ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. തായ്ലൻഡിൽ നിന്നുള്ള ഈ ഇനം സാധാരണ നമ്മുടെ നാടുകളിൽ കാണാറില്ല. ഇടത്തരം മധുരമുള്ളതും സാധാരണ പൈനാപ്പിളിനോട് സാമ്യമുള്ള രുചിയുള്ളതുമാണ് ഇവ.
ചെടിയുടെ പ്രത്യേകതകൾ 🍍
- ബ്രോമെലിയാഡ് കുടുംബത്തിൽപ്പെട്ട ഭക്ഷ്യയോഗ്യമായ പൈനാപ്പിൾ ഇനമാണ് മെഡൂസ പൈനാപ്പിൾ.
- ചെടിയിലെ പ്രധാന പഴത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന നൂറുകണക്കിന് ചെറിയ പൈനാപ്പിളുകളാണ് ഇതിനെ കൂടുതൽ ആകർഷകമാക്കുന്നത്. ഒരു തണ്ടിലോ അടുത്ത അകലത്തിലുള്ള കിരീടങ്ങളിലോ ചെറിയ പൈനാപ്പിളുകളുടെ ഒരു കൂട്ടം ഉൽപാദിപ്പിക്കുന്ന ഒതുക്കമുള്ള ബ്രോമെലിയാഡുകളാണിവ.
- കർഷകരിൽ നിന്നുള്ള റിപ്പോർട്ടുകളും നഴ്സറി വിവരണങ്ങളും പ്രകാരം ചെറിയ പഴങ്ങൾക്കും മധുരവും ചെറിയ സുഗന്ധവും ഉണ്ട്.
- ശരിക്കും മെഡൂസ പൈനാപ്പിൾ തെക്കേ അമേരിക്കയിൽ നിന്നുള്ളതാണെന്നും പറയപ്പെടുന്നു. 16-ാം നൂറ്റാണ്ട് മുതൽ യൂറോപ്യൻ പര്യവേക്ഷകരാണ് മെഡൂസ പൈനാപ്പിൾ ലോകമെമ്പാടും വ്യാപിപ്പിച്ചത്.
- പോർച്ചുഗീസുകാരും സ്‌പാനിഷുകാരും ഇത് ആഫ്രിക്ക, ഏഷ്യ, പസിഫിക് എന്നിവിടങ്ങളിലേക്ക് കൊണ്ടുവന്നു, അങ്ങനെ ഇന്ത്യയിലും എത്തി.
കേരളത്തിലെ കൃഷി സാധ്യതകൾ 🪴
- കേരളത്തിൽ നിലവിൽ ഇത് വ്യാപകമായി കൃഷി ചെയ്യുന്നില്ല, അലങ്കാര ഇനങ്ങളിൽ ഉൾപ്പെടുത്തി മാത്രമായാണ് ഇവ പലരും കൃഷി ചെയ്യുന്നത്.
- എന്നാൽ കേരളത്തിലെ കാലാവസ്‌ഥയ്ക്ക് അനുയോജ്യമാണിത്. ഈ പൈനാപ്പിൾ ഇനം ചൂടുള്ളതും മഞ്ഞില്ലാത്തതുമായ കാലാവസ്‌ഥയിൽ വളരുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവ കാര്യമായി വളരുന്നത്.
- അതേസമയം തണുത്ത പ്രദേശങ്ങളിൽ ശൈത്യകാലത്ത് നന്നായി സൂര്യപ്രകാശം ലഭിക്കുന്ന ഇൻഡോർ ഇടങ്ങളിലേക്ക് മാറ്റേണ്ടിവരും. മികച്ച സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളിൽ കൂടുതൽ കായ്‌ഫലം ലഭിക്കും.
- 16 ഇഞ്ച് വലുപ്പമുള്ള ചട്ടികൾ മുതൽ അതിനു മുകളിലേക്ക് വലുപ്പമുള്ളതിൽ ടെറസിലോ അല്ലാതെയോ കൃഷി ചെയ്യാം.
- ശരാശരി ഒരു വർഷമാണ് ഇതിന്റെ തൈകളിൽ നിന്ന് വിളവ് ലഭിക്കാനെടുക്കുന്ന സമയം.
- പല ഓൺലൈൻ നഴ്സറികളും ഗാർഡൻ ഷോപ്പുകളും ഇൻഡോർ/ ഔട്ട്ഡോർ അലങ്കാര ഉപയോഗത്തിനുള്ള ഒരു വിദേശ മാതൃകാ സസ്യമായാണ് മെഡൂസയെ കാണുന്നത്.
📢 ഓൺലൈൻ പരിശീലന ക്ലാസ്സ്
ആധുനിക കൃഷിരീതികളെക്കുറിച്ച് കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു മികച്ച അവസരം! 🚀
- ✅ വിഷയങ്ങൾ: ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ്, വെർട്ടിക്കൽ ഗാർഡൻ
- ✅ ക്ലാസ്സ് നയിക്കുന്നത്: ശ്രീ. അർഷദ് (അഗ്രികൾച്ചർ ഫാം ഓഫീസർ, മണ്ണുത്തി)
- ✅ തിയ്യതി: 2026 ഏപ്രിൽ 15 (ബുധനാഴ്ച)
- ✅ സമയം: രാത്രി 7:00 മുതൽ 9:00 വരെ
- ✅ പ്ലാറ്റ്ഫോം: ഓൺലൈൻ പ്ലാറ്റ്ഫോം വഴി
- ✅ ഫീസ്: ₹149/- മാത്രം
👇 ഇതും വായിക്കുക 👇
*ദേശീയപാതയിലെ വൃത്തിഹീനമായ ടോയ്ലറ്റുകളുടെ ചിത്രം എടുത്തയക്കൂ; നിങ്ങൾക്ക് 1000 രൂപ പാരിതോഷികം നേടാം! 🛣️ |* (കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) 🖱️കൂടുതൽ കാർഷിക വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി ഞങ്ങളോടൊപ്പം ചേരുക 🤝
🌿 Join WhatsApp Group 📢 Join WhatsApp Channel
Courtesy: ഓൺലൈൻ ഡെസ്ക് തയ്യാറാക്കി മലയാള മനോരമ ഓൺലൈനിൽ പ്രസിദ്ധീകരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ലേഖനം.