1 കോടി രൂപയുടെ ജാപ്പനീസ് സാങ്കേതികവിദ്യ!
വാഴക്കൂമ്പും ചേമ്പിൻ താളും ഇംഗ്ലണ്ടിലേക്ക് കയറ്റിയയച്ച് മലയാളി
കർഷകർക്ക് മാതൃകയായി റിട്ടോർട്ട് പായ്ക്കിങ്ങിലൂടെ വിദേശനാണ്യം നേടുന്ന ബ്രിജിത് കൃഷ്ണ 🌍
🌱 കാർഷിക ബിസിനസ്സ് | Retort Packagingചേമ്പിൻതാൾ, പുളിങ്കറി, വാഴക്കൂമ്പ് തോരൻ എന്നിങ്ങനെ പാഴായിപ്പോകുന്ന കാർഷികോൽപന്നങ്ങൾ കൊണ്ടുള്ള ഇത്തരം നാടൻ കറികളിൽനിന്നു വിദേശനാണ്യം നേടാൻ കർഷകർക്കു വഴിയൊരുക്കുകയാണ് ബ്രിജിത് കൃഷ്ണ. 'തനി നാടൻ റെഡി ടു ഈറ്റ്' വിഭവങ്ങൾ പരിമിതമായ അളവിൽപോലും തയാറാക്കി കുറഞ്ഞ ചെലവിൽ ദീർഘകാലം സൂക്ഷിക്കാനും വിതരണം ചെയ്യാനും സഹായിക്കുന്ന മികച്ച സാങ്കേതികവിദ്യയാണ് അദ്ദേഹം പ്രയോജനപ്പെടുത്തുന്നത്.
എന്താണ് റിട്ടോർട്ട് പായ്ക്കിങ് (Retort Packaging)? 📦
- രാസസംരക്ഷകമൊന്നും (Preservatives) ചേർക്കാതെയുള്ള നൂതനമായ ജാപ്പനീസ് പായ്ക്കിങ് സാങ്കേതികവിദ്യയാണിത്.
- ഫ്രീസർ സകര്യമില്ലാതെ, കുറഞ്ഞ ചെലവിൽ, തനിമയോടെ ഭക്ഷ്യവിഭവങ്ങൾ കുറഞ്ഞത് 9 മാസം കേടുകൂടാതെ സൂക്ഷിക്കാമെന്നതാണ് ഈ ടെക്നോളജിയുടെ മികവ്.
- ചെറുതായി ചൂടാക്കുക മാത്രം ചെയ്‌താൽ തനതു രുചിയോടെ ഏതു വിഭവവും ആസ്വദിക്കാമെന്നതിനാൽ വിദൂര ദിക്കുകളിലുള്ളവർക്ക് നാടിന്റെ രുചികൾ ആസ്വദിക്കാൻ റിട്ടോർട്ട് അവസരമൊരുക്കുന്നു.
വാഴക്കൂമ്പിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് ✈️
വേറിട്ട വഴികൾ കണ്ടെത്തി നടപ്പാക്കാൻ ബ്രിജിത് പണ്ടേ മിടുക്കനാണ്. അതുകൊണ്ടാണ് തോട്ടങ്ങളിൽ നിലത്തു വീണു നശിക്കുന്ന കശുവണ്ടി മുളപ്പിച്ച് വാണിജ്യാടിസ്ഥാനത്തിൽ പ്രിയവിഭവങ്ങളാക്കി വിൽക്കുന്നതിൽ അദ്ദേഹം വിജയിച്ചത്. ഈ വിഭവങ്ങൾ സീസൺ ഭേദമില്ലാതെ എല്ലായിടത്തുമെത്തിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് റിട്ടോർട്ട് ടെക്നോളജി ഉപയോഗപ്പെടുത്തിയത്.
- ഒരു സുഹൃത്തിൻ്റെ തോട്ടത്തിൽ വിളഞ്ഞ വാഴക്കുമ്പുകൾ പാഴാകുന്നതുകണ്ട്, ഏകദേശം 3000 വാഴക്കുമ്പുകൾ തന്റെ സംസ്കരണശാലയിൽ കൊണ്ടുവന്ന് അദ്ദേഹം തോരനുണ്ടാക്കി. അതു മുഴുവൻ കപ്പൽ കയറ്റി ഇംഗ്ലണ്ടിലെത്തിച്ചപ്പോൾ അവിടത്തെ മലയാളിസമൂഹം ആവേശത്തോടെയാണ് ഏറ്റുവാങ്ങിയത്.
- വിഷുസദ്യ, ഓണസദ്യ, കർക്കടകക്കഞ്ഞി എന്നിവയൊക്കെ മാസങ്ങൾക്കു മുൻപേ തയാറാക്കി സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്ത് അവരെ വിസ്‌മയിപ്പിക്കുന്ന ശീലം ബ്രിജിത്തിനും ഭാര്യ ശ്രീഷ്‌മയ്ക്കുമുണ്ട്.
- കണ്ണൂർ ഇരിട്ടിക്കു സമീപം ഉളിക്കലിൽ 'ഈറ്ററി മലബാറിക്കസ്' എന്ന സ്ഥാപനം നടത്തുകയാണിപ്പോൾ ബ്രിജിത്. എൺപതോളം വിഭവങ്ങൾ ഇവർ റിട്ടോർട്ട് പായ്ക്കിൽ വിപണിയിലെത്തിച്ചുകഴിഞ്ഞു.
- യൂറോപ്പിലെ മറുനാടൻ മലയാളികളെ ലക്ഷ്യമിട്ട ഇവർക്ക് വീഗൻ ഉൽപന്നമെന്ന നിലയിൽ യൂറോപ്യന്മാരായ ഒട്ടേറെ ഉപഭോക്‌താക്കളെയും കിട്ടി. കാഷ്യു ബട്ടർ മസാലപോലെ എരിവു കുറഞ്ഞ കറികൾ ഇംഗ്ലിഷുകാർക്ക് ഏറെ ഇഷ്ടമാണെന്ന് ബ്രിജിത് പറയുന്നു.
മറ്റ് കർഷകർക്കും ഉപയോഗപ്പെടുത്താം 🤝
ഒരു കോടി രൂപയിലേറെ മുതൽ മുടക്കി സ്‌ഥാപിച സംസ്കരണശാല മറ്റു കൃഷിക്കാർക്കും പ്രയോജനപ്പെടുത്താമെന്നു ബ്രിജിത് പറയുന്നു. സ്വന്തം ബ്രാൻഡ് ഉൽപന്നങ്ങൾക്കു പുറമേ, കസ്റ്റമറുടെ താൽപര്യമനുസരിച്ചുള്ള വിഭവങ്ങളും ഇവിടെ റിട്ടോർട്ട് പായ്ക്ക് ചെയ്യാറുണ്ട്. വിപണിയിൽ സ്വന്തം ബ്രാൻഡിൽ ഉൽപന്നങ്ങൾ ഇറക്കാൻ ആഗ്രഹിക്കുന്നവർക്ക് ചെറിയ പ്രതിഫലം നൽകി ബ്രിജിത്തിന്റെ അടുക്കളയിൽ അവ തയാറാക്കി റിട്ടോർട്ട് പായ്ക്ക് ചെയ്യാം. ഇപ്പോൾ തന്നെ ഒരു കൂട്ടം ചെറുകിട സംരംഭകർ ആ സംസ്കരണശാല പ്രയോജനപ്പെടുത്തുന്നുണ്ട്.
📢 ഓൺലൈൻ പരിശീലന ക്ലാസ്സ്
ആധുനിക കൃഷിരീതികളെക്കുറിച്ച് കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി ഒരു മികച്ച അവസരം! 🚀
- ✅ വിഷയങ്ങൾ: ഹൈഡ്രോപോണിക്സ്, അക്വാപോണിക്സ്, വെർട്ടിക്കൽ ഗാർഡൻ
- ✅ ക്ലാസ്സ് നയിക്കുന്നത്: ശ്രീ. അർഷദ് (അഗ്രികൾച്ചർ ഫാം ഓഫീസർ, മണ്ണുത്തി)
- ✅ തിയ്യതി: 2026 ഏപ്രിൽ 15 (ബുധനാഴ്ച)
- ✅ സമയം: രാത്രി 7:00 മുതൽ 9:00 വരെ
- ✅ പ്ലാറ്റ്ഫോം: ഓൺലൈൻ പ്ലാറ്റ്ഫോം വഴി
- ✅ ഫീസ്: ₹149/- മാത്രം
👇 ഇതും വായിക്കുക 👇
*ദേശീയപാതയിലെ വൃത്തിഹീനമായ ടോയ്ലറ്റുകളുടെ ചിത്രം എടുത്തയക്കൂ; നിങ്ങൾക്ക് 1000 രൂപ പാരിതോഷികം നേടാം! 🛣️ |* (കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക) 🖱️