ചെന്നൈ സ്വദേശിയായ അനീസ് അഹമ്മദ്, സാധാരണയായി പാഴായിപ്പോകുന്ന തേങ്ങയുടെ തൊണ്ടും ചകിരിയും ഉപയോഗിച്ച് 'ഗ്ലോബൽ ഗ്രീൻ കോയർ' (Global Green Coir) എന്ന സ്ഥാപനത്തിലൂടെ പ്രതിവർഷം 75 കോടി രൂപയുടെ വരുമാനമാണ് നേടുന്നത്. മുൻപ് മാലിന്യമായി കരുതി ഉപേക്ഷിച്ചിരുന്ന തേങ്ങാവശിഷ്ടങ്ങളെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുകയാണ് ഇദ്ദേഹം ചെയ്തതത്. ചകിരിച്ചോറ് (cocopeat) ഉപയോഗിച്ച് നിർമ്മിക്കുന്ന ചട്ടികൾ, ഗ്രോ ബാഗുകൾ, കട്ടകൾ എന്നിവയാണ് പ്രധാന ഉൽപ്പന്നങ്ങൾ.
പരിസ്ഥിതിക്ക് ദോഷകരമല്ലാത്തതും മണ്ണിന് പകരമായി ഉപയോഗിക്കാവുന്നതുമായ ഈ ഉൽപ്പന്നങ്ങൾക്ക് വിദേശ വിപണിയിൽ, പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ വൻ ഡിമാൻഡാണ്. കൃഷിക്ക് അനുയോജ്യമായ മണ്ണില്ലാത്ത സ്ഥലങ്ങളിൽ ചെടികൾ വളർത്താനും മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കാനും കൊക്കോപീറ്റ് സഹായിക്കുന്നു. മാലിന്യത്തിൽ നിന്നും സമ്പത്തുണ്ടാക്കാമെന്ന ആശയത്തിലൂടെ അനീസ് അഹമ്മദ് വിജയിപ്പിച്ചെടുത്ത ഈ സംരംഭം ഇന്ന് ഒരു ആഗോള ബിസിനസ്സായി വളർന്നിരിക്കുകയാണ്.

