കണ്ടനാട് പാടശേഖരത്തിലാണ് പാടശേഖര സമിതിയുടെ ഒപ്പം ചേർന്നാണ് ധ്യാൻ ശ്രീനിവാസനും കൃഷി ഇറക്കുന്നത്. 80 ഏക്കറിലാണ് ഇത്തവണ കൃഷിയിറക്കുന്നത്. ശ്രീനിവാസന്റെ രണ്ട് ഏക്കറിൽ തുടങ്ങിയ കൃഷിയാണ് ധ്യാൻ 80 ഏക്കറിലേക്ക് വികസിപ്പിക്കുന്നത്. തരിശായി കിടന്ന പാടങ്ങൾ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പാടശേഖര സമിതി പുനർജ്ജീവിപ്പിക്കുകയായിരുന്നു.
ഉമ വിത്തുകളാണ് ഇത്തവണ വിതയ്ക്കുന്നത്. അഞ്ച് ഏക്കറിൽ നാടൻ വിത്തുകളും വിതയ്ക്കുന്നുണ്ട്. പാടം ഉഴുതുമറിക്കുന്നതിൻ്റെ അവസാന ഘട്ട ജോലികളാണ് ഇപ്പോൾ സമിതി അംഗങ്ങൾ നടത്തിവരുന്നത്.
ഡ്യാനി ശ്രീനിവാസൻ, നാട്ടുകാരായ മനു ഫിലിപ്പ് തുകലൻ, സാബു കുര്യൻ എന്നിവർ ചേർന്നാണ് പാടം പാട്ടത്തിനെടുത്ത് കൃഷി ഇറക്കുന്നത്. പഞ്ചായത്ത്, കൃഷിവകുപ്പ്, മണപ്പുറം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിത ഉത്സവം കണ്ടനാട് ചെമ്മാച്ചൻ പള്ളിയോടു ചേർന്നുള്ള പുന്നച്ചാലിൽ പാടശേഖരത്തിൽ നടക്കുന്നുണ്ട്.