നമ്മുടെ നാട്ടിൽ മല്ലിയില പോലെ തന്നെ പ്രചാരം കൂടി വരുന്ന മറ്റൊരു ഇലക്കറിയാണ് പുതിന, പരാജയ സാധ്യത വളരെ കുറവായതു കൊണ്ട് പലർക്കും വീട്ടിലെ കൃഷി ആരംഭിക്കാൻ പുതിന അനുയോജ്യമാണ്. വീട്ടിൽ വാങ്ങുന്ന ഒരു ചെറിയ തണ്ട് പുതിന ഉണ്ടെങ്കിൽ വളരെ എളുപ്പം കൃഷി ആരംഭിക്കാം. ഗ്രൂപ്പിലുള്ള ഭൂരിഭാഗം ആളുകൾക്കും അറിയുമെങ്കിലും ഇനിയും വീട്ടിൽ നട്ടു വളർത്താതെ ആരെങ്കിലും പുതിന കടയിൽ നിന്നും വാങ്ങുന്നുണ്ടെങ്കിൽ ഉടനെ കൃഷി ആരംഭിക്കൂട്ടോ.
കടയിൽ നിന്നും വാങ്ങുന്ന ആരോഗ്യമുള്ള ഒരു തണ്ട് ഒരു ചെറിയ പാത്രത്തിൽ വെള്ളത്തിൽ വയ്ക്കുക ഇലകൾ വെള്ളത്തിൽ മുട്ടിയിരിക്കാൻ പാടില്ല, അത് പോലെ വെള്ളം ദിവസവും മാറ്റണം അല്ലെങ്കിൽ ചെടി അഴുകി പോകും, രണ്ടാഴ്ചക്കുള്ളിൽ വേര് പിടിക്കും, ഇതു നമുക്ക് മണ്ണിലോ ഗ്രോ ബാഗിലോ ചട്ടിയിലോ എന്തിനു കുപ്പികളിൽ പോലും നടാം. ജൂസുകളിലും ബിരിയാണിയിലും എല്ലാം ഇതു നമുക്ക് ചേർക്കാം, ദഹനത്തിനും വണ്ണം കുറക്കാനും എല്ലാം നല്ലതാണ്.
പുതിന വെയിലത്ത് നടാം, അത് പോലെ തന്നെ തണലിലും നടാം, വെയിലത്തു നടുന്ന പുതിനയുടെ ഇലകൾക്ക് വലിപ്പം കുറവായിരിക്കും, തണ്ടിന് ചെറിയ ബ്രൗൺ നിറമുണ്ടാവും, നന്നായി ഉണ്ടാവും. തണലത്തുള്ള പുതിനയുടെ ഇലകൾക്ക് വലിപ്പം കൂടുതലാവും, തണ്ടിന് പച്ച നിറവും.

