വെർട്ടിക്കൽ ഫാർമിങ്ങിന്റെ ആരംഭം എന്നുമുതൽ? ചരിത്രം പരിശോധിക്കാം...



പുതിയ കാലത്തെ ഉയർന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വെർട്ടിക്കൽ ഫാമിങ് കമ്പനികളെ കാണുമ്പോൾ വെർട്ടിക്കൽ ഫാർമിംഗ് (ലംബ കൃഷി) ഒരു പുതിയ ആശയമാണെന്ന് തോന്നാം. എന്നാൽ, ഇതിന്റെ പിന്നിലെ ആശയങ്ങൾ സഹസ്രാബ്ദങ്ങൾക്ക് മുൻപ് തന്നെ നിലവിലുണ്ടായിരുന്നു.
ഇന്ന് ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, വെർട്ടിക്കൽ ഫാർമിംഗിന്റെ ആദ്യ ഉദാഹരണം 2,500 വർഷം മുൻപുള്ള ബാബിലോണിലെ തൂങ്ങിക്കിടക്കുന്ന പൂന്തോട്ടങ്ങളാണ് (Babylonian Hanging Gardens.

ഹൈഡ്രോപോണിക് കൃഷിരീതിയും (hydroponic farming) പൂർണ്ണമായും പുതിയതല്ല. ആയിരം വർഷം മുൻപ് അസ്‌ടെക്കുകൾ (Aztecs) ഈ രീതിയുടെ ഒരു പതിപ്പ് വികസിപ്പിച്ചിരുന്നു. ചിനാംപാസ് (chinampas) എന്നറിയപ്പെട്ടിരുന്ന ഈ രീതിയിൽ, അവർ നദികൾക്കും തടാകങ്ങൾക്കും മുകളിൽ കെട്ടിയുണ്ടാക്കിയ തട്ടുകളിൽ സസ്യങ്ങൾ വളർത്തിയിരുന്നു.

വെർട്ടിക്കൽ ഫാർമിംഗിന്റെ കൂടുതൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഒരു രൂപം 1600-കളിൽ ഉയർന്നുവന്നു. ഫ്രഞ്ച്, ഡച്ച് കർഷകർ ചൂട് നിലനിർത്തുന്ന കല്ല് കൊണ്ടുള്ള മതിലുകളിൽ, ചൂടുള്ള കാലാവസ്ഥയിൽ മാത്രം വളരുന്ന പഴങ്ങൾ വളർത്താനുള്ള വിദ്യ വികസിപ്പിച്ചു. ഇത് അവർക്ക് സ്വന്തമായി ഒരു സൂക്ഷ്മ കാലാവസ്ഥ (microclimate) സൃഷ്ടിക്കാൻ സഹായകമാകുകയും ചെയ്തിരുന്നു.



Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section