വാഴയില്‍ തടതുരപ്പന്‍ പുഴുവിന്റെ ആക്രമണം കേരളത്തിലിപ്പോള്‍ വ്യാപകമാണ്. പലപ്പോഴും വാഴ മറിഞ്ഞു വീഴുമ്പോഴാണ് ഇക്കാര്യം കര്‍ഷകരുടെ ശ്രദ്ധയില്‍പ്പെടുക. അടുക്കളത്തോട്ടത്തില്‍ വലിയ കാര്യമായി വളര്‍ത്തുന്ന വാഴകള്‍ നശിക്കുന്നത് വലിയ വിഷമമാണ് കൃഷിക്കാര്‍ക്കുണ്ടാകുക. ഇവയെ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം
ലക്ഷണങ്ങള്‍
1. പുറം പോളകളില്‍ നിന്നും കൊഴുത്ത ദ്രാവകം പ്രത്യക്ഷമാകുന്നു.
2. വാഴകൈകള്‍ ഒടിഞ്ഞു തൂങ്ങുന്നു, കുലകള്‍ പാകമാകാതെ ഒടിഞ്ഞു തൂങ്ങുന്നു.
നിയന്ത്രണ മാര്‍ഗങ്ങള്‍
1. ആരോഗ്യമുള്ള കന്നുകള്‍ തെരഞ്ഞെടുത്തു നടുക.
2. കുല വെട്ടിയ വാഴകകള്‍ യഥാസമയം വെട്ടിമാറ്റി വളമാക്കുക.
3. പഴയ ഇലകള്‍ വെട്ടിമാറ്റുക.
4. ഇലകവിളുകളില്‍ മൂന്നാം മാസം വേപ്പിന്‍കുരു പൊടിച്ചതിടുക. (ഒരു വാഴയ്ക്ക് ഏകദേശം 50 ഗ്രാം വേപ്പിന്‍കുരു വേണ്ടിവരും. )
5. വാഴത്തടയില്‍ വേപ്പെണ്ണ മിശ്രിതം തേച്ചു പിടിപ്പിക്കുക. ഇതു ചളിയില്‍ ചേര്‍ത്ത് തേച്ചുപിടിക്കുന്നതാണ് നല്ലത്.
6. നാലുമാസം മുതല്‍ മാസത്തില്‍ ഒരു തവണ വാഴയുടെ ഇലക്കവിളുകളില്‍ ‘ നന്മ ‘ (5 മി.എല്‍ / 1 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി വാഴയൊന്നിനു) നിറയ്ക്കുകയും തളിക്കുകയും ചെയ്യുക.
7. മൂന്നു മുതല്‍ 5 മാസം വരെ പ്രായമാകുമ്പോള്‍ ഇലപ്പോളകള്‍ക്കിടയില്‍ വേപ്പിന്‍ പിണ്ണാക്ക് 50 ഗ്രാം ഒരു വാഴയ്ക്ക്് എന്ന തോതില്‍ ഇട്ടു കൊടുക്കുക.
8. ഉണങ്ങിത്തൂങ്ങുന്ന ഇലകള്‍ മുറിച്ചു മാറ്റുക.
9. വാഴത്തടയില്‍ ബ്യുവേറിയ ബസിയാന പുരട്ടി കെണി വെക്കുക അല്ലെങ്കില്‍ ബ്യുവേറിയ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിച്ചു കൊടുക്കുക.