ചേരുവകള്
ചിക്കൻ ഒരു കിലോഗ്രാം എല്ലോട് കൂടിയത്
ഇഞ്ചി ^ ഒന്നര ടീസ്പൂണ്‍ (പൊടിയായി അരിഞ്ഞത്)
വെളുത്തുള്ളി ഒന്നര ടേ.സ്പൂണ്‍ (പൊടിയായി അരിഞ്ഞത്)
സ്പ്രിങ് ഒനിയന്‍ (ഇലയും തണ്ടും) ^ രണ്ട് ടേ.സ്പൂണ്‍ (പൊടിയായി അരിഞ്ഞത്)
പച്ചമുളക് 3 എണ്ണം (രണ്ടായി മുറിച്ചത്)
സവാള (ചെറു സമ ചതുര കഷണങ്ങള്‍) ^ 1എണ്ണം
കാപ്സികം ^ പകുതി
മുളക് പൊടി ^ അര ടീസ്പൂണ്‍
കുരുമുളക്പൊടി ^ അര ടീസ്പൂണ്‍
സോയാസോസ് ^ അര ടീസ്പൂണ്‍
കോണ്‍ഫ്ളോര്‍ ^ ഒന്നര ടീസ്പൂണ്‍
പഞ്ചസാര ^ കാല്‍ ടീസ്പൂണ്‍
ടൊമാറ്റോ സോസ് ^ ഒരു ടീസ്പൂണ്‍
ഉപ്പ് ^ പാകത്തിന്
വെള്ളം, എണ്ണ ^ ആവശ്യത്തിന്
ഉണക്കമുളക് ^ കാല്‍ ടേ.സ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
ബാറ്ററിന് (മാവ് കുഴക്കുക):
മൈദ, കോണ്‍ഫ്ളോര്‍ ^ മൂന്ന് ടേ.സ്പൂണ്‍ വീതം
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ^ കാല്‍ ടീ.സ്പൂണ്‍
സോയാസോസ് ^ ഒരു ടീ.സ്പൂണ്‍
കുരുമുളക്പൊടി ^ കാല്‍ ടീ.സ്പൂണ്‍
ഉപ്പ് ^ പാകത്തിന്
വെള്ളം ^ ആവശ്യത്തിന്
തയാറാക്കുന്നവിധം:
ബാറ്ററിനായി കുറിച്ച ചേരുവകള്‍ ഒരു ബൗളില്‍ എടുത്ത് ഇളക്കി കട്ടിയായ ബാറ്റര്‍ തയാറാക്കുക. ഫ്രയിങ്പാന്‍ അടുത്ത് വെച്ച് ചൂടാക്കി എണ്ണ ഒഴിക്കുക. കഴുകി വ്ര്തിയക്കിയ ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചത് എടുത്ത് ബാറ്ററില്‍ മുക്കി ചൂട് എണ്ണയിലിട്ട് വറുത്ത് കരുകരുപ്പാക്കി എടുക്കുക. അധികമുള്ള എണ്ണമയം മാറ്റാനായി ഒരു ബട്ടർ പേപ്പറിൽ നിരത്തുക.
കുറച്ച് എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവയിട്ടിളക്കി (പച്ചമണം മാറും വരെ) സവാള, സ്പ്രിങ് ഒനിയന്‍ ഉണക്കമുളക് അരിഞ്ഞത്, കാപ്സികം എന്നിവ ചേര്‍ത്ത് വേവിക്കുക. ഇനി പിരിയന്‍മുളക്പൊടി , കുരുമുളകുപൊടിയും ചേര്‍ക്കുക. പച്ചമണം മാറും വരെ വഴറ്റുക. ടൊമാറ്റോസോസ്, സോയാസോസ് പഞ്ചസാര, ഉപ്പ്, കാല്‍ കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. കോണ്‍ഫ്ളോറില്‍ അല്‍പം വെള്ളം ചേര്‍ത്തിളക്കി പേസ്റ്റ് രൂപത്തിലാക്കി ചാറിലേക്ക് ചേര്‍ക്കുക. രണ്ടു മിനിറ്റ് തുടരെ ഇളക്കി വേവിക്കുക. സോസ് കുറുകുമ്പോള്‍ വറുത്തു കോരിയ ചിക്കൻ ചേര്‍ക്കുക. എല്ലാം തമ്മില്‍ യോജിക്കാനായി ഇളക്കുക. സ്പ്രിംഗ് ഒണിയൻ പൊടിയായി അറിഞ്ഞത് ചേർത്ത് വാങ്ങി വെച്ച് ചൂടോടെ ഫ്രൈഡ്റൈസിനൊപ്പം വിളമ്പുക.