പച്ചമുളകിന് ഒരു മഞ്ഞൾ പ്രയോഗം


 അടുക്കള ആവശ്യങ്ങൾക്കുള്ള പച്ചമുളക് വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ വളർത്തി എടുക്കാവുന്നതാണ്. എന്നാൽ ഇത്തരത്തിൽ മുളക് ചെടി നടുമ്പോൾ പലരും പറഞ്ഞു കേൾക്കുന്ന പ്രശ്നമാണ് കീടബാധ ശല്യവും ആവശ്യത്തിന് കായ്കൾ ഇല്ലാത്തതും. അത്തരം പ്രശ്നങ്ങൾ എല്ലാം ഇല്ലാതാക്കാനായി വീട്ടിൽ തന്നെ ചെയ്തു നോക്കാവുന്ന വളപ്രയോഗത്തിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. പച്ചമുളക് ചെടിയിൽ ധാരാളം മുളക് ഉണ്ടാകാനായി


അടുക്കള വേസ്റ്റിൽ നിന്നും കിട്ടുന്ന സാധനങ്ങൾ തന്നെ വളമായി ഉപയോഗപ്പെടുത്താവുന്നതാണ്. അത്തരത്തിൽ ഉപയോഗിക്കാവുന്ന ഒന്നാണ് മഞ്ഞൾപൊടി, ചാരം എന്നിവ കലക്കി ഉണ്ടാക്കുന്ന വെള്ളം. ഈയൊരു വളക്കൂട്ട് തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് മുക്കാൽ കപ്പോളം വെള്ളമെടുക്കുക. അതിലേക്ക് മൂന്ന് ടീസ്പൂൺ അളവിൽ മഞ്ഞൾ പൊടിയും, രണ്ട് ടീസ്പൂൺ അളവിൽ ചാരവും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ട് മുളകു ചെടിയുടെ ചുവട്ടിലെ മണ്ണ് ഇളക്കിയ ശേഷം ആഴ്ചയിൽ ഒരുതവണ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ എല്ലാവിധ കീടബാധകളും ഇല്ലാതാക്കാനായി സാധിക്കും.


അതുപോലെ ഇലകൾ ചുരുണ്ടു നിൽക്കുന്ന പ്രശ്നം, പ്രാണികളുടെ ശല്യം എന്നിവ ഉണ്ടെങ്കിൽ ആ ഭാഗങ്ങളിലും ഈയൊരു വെള്ളം കലക്കി ശക്തമായി സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. ഇതേ രീതിയിൽ ഇഫക്ട് ചെയ്യുന്ന മറ്റൊരു വളപ്രയോഗമാണ് സവാള ഇട്ട് പുളിപ്പിച്ച കഞ്ഞിവെള്ളം ചെടികളിൽ അപ്ലൈ ചെയ്തു കൊടുക്കുന്നത്. ഈയൊരു രീതിയിൽ ഇടയ്ക്കിടയ്ക്ക് ചെയ്തു കൊടുക്കുകയാണെങ്കിൽ എല്ലാവിധ പ്രാണിശല്യങ്ങളും ചെടികളിൽ നിന്നും പാടെ അകറ്റാനായി സാധിക്കും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section