കുങ്കുമപ്പൂവ് ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ കറുത്തപാടുകള്‍, ചുളിവുകള്‍ എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ ചര്‍മ്മത്തെ ഹൈഡ്രേറ്റ് ചെയ്ത് നിലനിര്‍ത്താനും ചര്‍മ്മത്തെ മൃദുവാക്കാനും തിളക്കമുള്ളതാക്കാനും സഹായിക്കുന്നു. സൂര്യപ്രകാശത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ സഹായിക്കുകയും ഇതിലൂടെ ചര്‍മ്മത്തില്‍ ചുളിവുകള്‍, കറുത്തപാടുകള്‍ എന്നിവ വരാതിരിക്കാനും സഹായിക്കുന്നുണ്ട്. ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചര്‍മ്മത്തിലെ കോശങ്ങളുടെ പുനരുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തെ പ്രായമാകുന്നതില്‍ നിന്ന് സംരക്ഷിക്കുകയും ചൈയ്യുന്നു.
കുങ്കുമപ്പൂവ് ഒരു സുഗന്ധവ്യഞ്ജനമാണ്. ഇത് സാധാരണയായി ഭക്ഷണത്തിന് നിറം നല്‍കാന്‍ ഉപയോഗിക്കുന്നു. ഇത് ചില ആയുര്‍വേദ ഔഷധങ്ങളിലും ഉപയോഗിക്കുന്നുണ്ട്. അതുപോലെ തന്നെ, ചര്‍മ്മത്തിലെ നിറവ്യത്യാസം അകറ്റാനും ചര്‍മ്മത്തെ മോയ്‌സ്ച്വര്‍ ചെയ്ത് നിലനിര്‍ത്താനും മുഖക്കുരുവും കറുത്തപാടുകളും അകറ്റാന്‍ കുങ്കുമപ്പൂവ് നല്ലത് തന്നെ. എന്നാല്‍, കുങ്കുമപ്പൂവ് കഴിച്ചാല്‍ ഒരിക്കലും വെളുക്കാന്‍ സാധിക്കുകയില്ല. കുങ്കുമപ്പൂവ് കഴിച്ചാല്‍ വെളുക്കും എന്ന് തെളിയിക്കുന്ന യാതൊരു ശാസ്ത്രീയ രേഖകളും ഇന്നോളം നിലവിലില്ല.