ഇലക്കറികൾ നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഘടകമാണ്. പലപ്പോഴും ഡോക്ടേഴ്സ് ഒക്കെ നമ്മോട് ഉപദേശിക്കുന്നതു കൂടിയാണ് ഇലക്കറികൾ കഴിക്കാൻ. ഇലക്കറി ഇനത്തിൽ നമ്മൾ കൂടുതലും തിരഞ്ഞെടുക്കാർ ഒരുപക്ഷേ ചീര ഇലയായിരിക്കും. പലർക്കും ഇത് വളരെ ഇഷ്ടമായിരിക്കും. വളരെ ഔഷധഗുണങ്ങൾ ഉള്ളതും ശരീരത്തിന് അത്യാവശ്യവുമായ ഈ ചീരയിലക്ക് പോലും നമ്മൾ കിഴക്ക് നിന്ന് വരുന്ന പാണ്ടി ലോറി കാത്തുനിൽക്കുന്നു എന്നത് വളരെ പരിതാപകരമായ അവസ്ഥയാണ്.
കുറഞ്ഞ സ്ഥലമുള്ളുവെങ്കിലും വളരെ എളുപ്പത്തിൽ എങ്ങനെ ചീര കൃഷി ചെയ്യാമെന്ന് നോക്കാം. ആദ്യമായി ഏഴോ എട്ടോ ഇഷ്ടികൾ എടുത്ത് ചതുരാകൃതിയിൽ അടുക്കി വെക്കുക. എന്നിട്ട് ആദ്യത്തെ ലെയറായി അതിലേക്ക് കരയില്ല നിറച്ചു കൊടുക്കുക. അതിന് മുകളിലായി ജൈവവള കമ്പോസ്റ്റ് മിക്സ് ചെയ്ത മണ്ണാണ് നിറച്ചു കൊടുക്കേണ്ടത്. ജൈവവളത്തിനായി അടുക്കളയിൽ നിന്നും ഒഴിവാക്കുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും വേസ്റ്റ് ഉപയോഗിച്ചാൽ മതി. ചീര നല്ല രീതിയിൽ വളരാനും കീടങ്ങളിൽ നിന്ന് രക്ഷനേടാനുമായി അല്പം ചാരപ്പൊടി, ചാണകപ്പൊടി എന്നിവ കൂടി വിതറി കൊടുക്കാവുന്നതാണ്. ഇങ്ങനെ സെറ്റ് ചെയ്ത മണ്ണിനു മുകളിൽ അല്പം വെള്ളം തളിച്ചു കൊടുക്കുക. ശേഷം ചീര വിത്തെടുത്ത് പാകുക
ചെടി ചെറിയ രീതിയിൽ വളർന്ന് വരുന്നതുവരെ കൂടുതൽ വെയിൽ തട്ടാതിരിക്കാനും കോഴി പോലെയുള്ള ജീവികളിൽ നിന്ന് സംരക്ഷണം ലഭിക്കാനും ഓല വെച്ച് മറച്ചു കൊടുക്കാവുന്നതാണ്. ഇനി മണ്ണ് വല്ലാതെ ഡ്രൈ ആവുന്ന സമയത്ത് ഒന്ന് നനച്ചാൽ മതിയാവും കുറച്ചു ദിവസത്തിനുള്ളിൽ ചീര റെഡി.