ചെമ്മീൻ ചക്കക്കുരു മാങ്ങാ മുരിങ്ങക്കായ കറി | Shrimp jaggery mango drumstick curry

 ചെമ്മീൻ ചക്കക്കുരു മാങ്ങാ മുരിങ്ങക്കായ കറി


ചെമ്മീൻ ... ഹാഫ് kg 

മുരിങ്ങക്കായ... 2

ചക്കക്കുരു...... 10

മാങ്ങാ ... 1

തക്കാളി..... 2

പച്ചമുളക്.... 4

കറിവേപ്പില .. 2അല്ലി 

പുളി ...... കുറച്ചു 

ഉപ്പ്..... 

ചുവന്നുള്ളി... 4

വെള്ളുള്ളി... 5അല്ലി 

മഞ്ഞപ്പൊടി.... 1/2 tspn 

മുളകുപൊടി.... 1 1/2tspn

മല്ലിപൊടി...... 2 tspn

ജീരകപ്പൊടി..... 1/2tspn

വെളിച്ചെണ്ണ...... 3 tbsn

തേങ്ങ ..... മുക്കാൽ മുറി


ചട്ടിയിൽ മുരിങ്ങക്കായ മാങ്ങാ ചെമ്മീൻ തക്കാളി പച്ചമുളക് വെള്ളുള്ളി 1 അല്ലി വേപ്പില.... കൂടെ ജീരകം പൊടി അല്ലാതെ എല്ലാ മസാലകളും കൊറച്ചു പുളിവെള്ളവും ഒഴിച്ചു നന്നായി വേവിക്കുക....

കുക്കറിൽ ചക്കക്കുരു വേവിച്ചു വെക്കുക കാരണം വേഗം വെന്തു കിട്ടും അല്ലേൽ ചട്ടിയിൽ വെച്ചാൽ വേറെ വേവാകും ....

തേങ്ങ നന്നായി അരച്ച് .. അവസാനം2 ചുവന്നുള്ളി കുടി ചേർത്തു അരവ് റെഡിയാക്കാം .. 

ചട്ടിയിൽ ഉള്ളത് വെന്താൽ ചക്കക്കുരു വേവിച്ചതും ... തേങ്ങ അരവും... ജീരകം പൊടിയും.ചേർത്തു .. ഉപ്പ് പുളി ഒക്കെ നോക്കി.... അടുപ്പിൽ നിന്നും തിള വന്ന ഇറക്കി വെക്കുക..... മാങ്ങാ പുളി അനുസരിച്ചു പുളി വെള്ളം ചേർത്തല് മതിട്ടോ .... അവസാനം കുറച്ചു വെളിച്ചെണ്ണ ചുടാക്കി ബാക്കി ഉള്ള ചുവന്നുള്ളി അരിഞ്ഞു ചേർത്ത് കൂടെ വേപ്പില കുടി ചേർത്തു താളിച്ചു ചേർക്കുക..... തനി നാടൻ കറി റെഡിയായി....




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section