ഉരുളക്കിഴങ്ങ് ---------3(വലുത്)
സവാള --------------------2
ഇഞ്ചി--------------------ഒരു കഷണം
പച്ചമുളക് -----------------4-6(എരിവ് അനുസരിച്ചു എടുക്കാം
കറിവേപ്പില------------കുറച്ച്
ഉപ്പ്------------------------ആവശ്യത്തിന്
എണ്ണ---------------------വറുക്കാൻ ആവശ്യത്തിന്
മുളക് പൊടി-1സ്പൂൺ എരിവ് അനുസരിച്ചു
മഞ്ഞൾപൊടി----------കാൽ സ്പൂൺ
കായപ്പൊടി---------------2നുള്ള്
കടലമാവ് ---------------------ഒന്നര കപ്പ്
ഒന്നര കപ്പ് കടലമാവ് എടുത്തു മുക്കാൽ കപ്പ് വെള്ളത്തിൽ കലക്കിവെക്കുക
(1)ആദ്യം ഉരുളക്കിഴങ്ങ് വേവിച്ചു തൊലി കളഞ്ഞിട്ടു പൊടിച്ചുവെക്കുക(കുക്കറിൽ ആണെങ്കിൽ എളുപ്പമാണ്).
(2) ഒരു പാത്രത്തിൽ കടലമാവ് മഞ്ഞൾപൊടി മുളകുപൊടി കായപ്പൊടി ഉപ്പ് എന്നിവ കുറച്ചു കുറച്ചായി വെള്ളം ചേർത്ത് കട്ടിയായി കലക്കിവെക്കുക
ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള ഇഞ്ചി പച്ചമുളക് കറിവേപ്പില മഞ്ഞപ്പൊടി ഉപ്പ് എന്നിവ ചേർത്ത് വഴറ്റി ഉരുളക്കിഴങ്ങും ചേർത്ത് മിക്സ് ചെയ്യുക.ഉരുളകൾ ആക്കി വെച്ചിട്ടാണ് ഞാൻ ഉണ്ടാക്കിയത്
ഒരു പാനിൽ എണ്ണ ഏത് ആയാലും കുഴപ്പമില്ല ഒഴിച്ച് നന്നായി ചൂടാക്കുക.തീ ചുരുക്കിവെച്ചു ഉണ്ടാക്കിയെടുക്കണം.ഓരോ ഉരുളകൾ മാവിൽ മുക്കി എണ്ണയിൽ ഇട്ടു തിരിച്ചും മറിച്ചും ഇട്ടു വേവിച്ചെടുക്കാം.
ചമ്മന്തി സവാള മുളക് പൊടി ഉപ്പ് എന്നിവ അരച്ച് പച്ചവെളിച്ചെണ്ണ ഒഴിക്കുക