നെയ്മീൻ 1 kg
വിനാഗിരി :ഒരു സ്പൂൺ
നാരങ്ങ :പകുതി
തൈര് :2 സ്പൂൺ
മുളകുപൊടി :3 tsp
ഇഞ്ചി :2 വലിയ പിസ്
വെളുത്തുള്ളി :3എണ്ണം
മഞ്ഞൾപൊടി :ഒന്നര സ്പൂൺ
കുരുമുളകുപൊടി :2 spoon
ഉപ്പ്
മീൻ നന്നായി വെട്ടി കഴുകി പിസ് ആക്കി വെക്കുക. വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ആക്കിയതും, ബാക്കി ചേരുവകൾ ചേർത്ത് നന്നായി പുരട്ടി 1 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക
മസാല തയ്യാറാകുന്ന വിധം
സവോള :6
ഇഞ്ചി 2 വലിയ പിസ്
വെളുത്തുള്ളി 2
പച്ചമുളക് :6
കറിവേപ്പില്ല 2 തണ്ട്
തക്കാളി 3
ഉപ്പ്
തൈര് :2 spoon
മഞ്ഞൾപൊടി 1 spn
മുളകുപൊടി 3 spn
ഗരം മസാല 2 spn
ബിരിയാണി മസാല :3 spn
കോൺ ഫ്ലോർ :2 spn
മല്ലിയില പുതിന :1 പിടി
നെയ് :1 spn
ഉണ്ടാകുന്നതിനു അര മണിക്കൂർ മുൻപ് മീൻ എടുത്തു വെക്കുക ഫ്രിഡ്ജിൽ നിന്ന്. എണ്ണ നന്നായി തിളക്കുമ്പോൾ വറുത്തു കോരുക. ഇതേ എണ്ണയിൽ സവോള വഴറ്റുക ഉപ്പ് ഇട്ടു. ബാക്കി ചേരുവകൾ എല്ലാം സവോള നന്നായി വഴന്നു വരുമ്പോൾ ചേർക്കുക. ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ആക്കി ചേർക്കുക. ഒരു സവോള എണ്ണയിൽ ഉപ്പ് ചേർത്ത് ഫ്രൈ ചെയ്തു ചേർക്കുക. കോൺ ഫ്ളോ ർ വെള്ളത്തിൽ കലക്കി ചേർക്കുക. മസാല നന്നായി വഴന്നു നല്ല ഗ്രേവി ആകുമ്പോൾ വറുത്തു വെച്ച മീൻ അതിൽ ഇട്ടു നന്നായി പൊതിഞ്ഞു ചെറു തീയിൽ വേവിക്കുക... നന്നായി വെന്തു കഴിയുമ്പോൾ മാറ്റി വെക്കുക.
ബിരിയാണി rice:2 1 /2 kg
പട്ട, ഗ്രാമ്പു, ഏലക്ക ഉപ്പ് നെയ്യ് ഇവ ചേർത്ത് വെള്ളം തിളപ്പിക്കുക. നന്നായി തിളക്കുമ്പോൾ അരി ഇടുക. വെന്തു കഴിയുമ്പോൾ കോരി തോരാൻ വെക്കുക. തോർന്നു കഴിയുമ്പോൾ ക്യാരറ്റ് 2, ബീൻസ് കുറച്ചു, ചെറുതായ് അറിഞ്ഞു വഴറ്റി സവോള വഴറ്റിയത്തും ചേർത്ത് നന്നായി ഇളക്കുക. കടച്ചക്ക ചെറുതായ് അരിഞ്ഞതും എസ്സെൻസും ചേർക്കുക. അണ്ടിപരിപ്പ് മുന്തിരി നെയ്യിൽ വറുത്തതും ചേർത്ത് നന്നായി ഇളക്കുക.
ബിരിയാണി ചെമ്പിൽ ആദ്യം കുറച്ചു ചോറ് ഇടുക. മുകളിൽ ബിരിയാണി masala, നെയ്, പാലിൽ മഞ്ഞൾ പൊടി കലക്കിയത് എന്നിവ കുറേശ്ശേ ചേർക്കുക മുകളിൽ മീൻ കഷ്ണങ്ങൾ വെക്കുക. ഇതു പോലെ മീനും, റൈസും തീരും വരെ ഇതേ പോലെ വെക്കുക. അടപ്പു പാത്രം സീൽ ചെയ്യുക മൈദ മാവ് കൊണ്ട്. മുകളിൽ ചിരട്ട കത്തിച്ച കനൽ വെച്ച് തീ കുറച്ചിട്ടു വേവിക്കുക. നന്നായി വെന്തു കഴിയുമ്പോൾ മീൻ പൊടിയത്തെ മിക്സ് ചെയ്തു കഴികാം..