ക്രീം ബൺ | Cream bun

GREEN VILLAGE 0
ക്രീം ബൺ 

ചേര്‍ക്കേണ്ട ഇനങ്ങള്‍:

മൈദ 75 ഗ്രാം
ബട്ടര്‍ 25 ഗ്രാം
വെള്ളം 150 മിലി
മുട്ട രണ്ട്

ഫില്ലിംഗിന്

ഐസിംഗ് ഷുഗര്‍ 1/2 കപ്പ്
ബട്ടര്‍ മയപ്പെടുത്തിയത് 2 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യേണ്ട വിധം:

മൈദ അരിയ്ക്കുക. ബട്ടര്‍ ഡബിള്‍ ബോയിലറില്‍ ചൂടാക്കുക. വെള്ളം തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ വാങ്ങി അരിച്ച മൈദ ഇതില്‍ ചേര്‍ത്ത് മരത്തവി കൊണ്ട് മയം വരുന്നതു വരെ അടിയ്ക്കണം. ഇത് ചൂടില്‍ കുഴയ്ക്കുക. ഒരു ബോള്‍ ആയി പാത്രത്തിന്‍റെ വശങ്ങളില്‍ നിന്ന് വിട്ടു വരുന്നതു വരെ കുഴയ്ക്കണം. ഇതു തണുപ്പിച്ച് അടിച്ച മുട്ട ഒരു ടേബിള്‍ സ്പൂണ്‍ വീതം അടിയ്ക്കുക. ഇത് ബേക്കിംഗ് ഷീറ്റില്‍ വച്ച് 200 ഡിഗ്രി സെല്‍‌ഷ്യസ് ബേക്ക് ചെയ്യുക. ബണ്‍ ബേക്കു ചെയ്താലുടന്‍ വശങ്ങളില്‍ ഒരു സ്ലിറ്റ് ഇട്ട് മയപ്പെടുത്തിയ ബട്ടറും ഐസിംഗ് ഷുഗറും യോജിപ്പിച്ച് പുരട്ടുക. വാങ്ങുന്ന ബണ്‍ ഉപയോഗിച്ചും ഇത് എളുപ്പത്തില്‍ ഉണ്ടാക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Bottom Post Ad