------------------------
ഇത് ഉണ്ടാക്കാനായി ആദ്യം തന്നെ ഒരു പാനിൽ എണ്ണ ചൂടാക്കണം. അതിലേക്ക് അൽപം ഉഴുന്ന് ഇട്ട് ചെറുതായി
മൂപ്പിച്ചിട്ട് ഇതിലേക്ക് വറ്റൽ മുളക് ചേർത്ത് വഴറ്റണം. ഇത് മൂത്തു കഴിയുമ്പോൾ വെളുത്തുള്ളിയും ചെറിയ ഉള്ളിയും വഴറ്റി എടുക്കണം. ഇതിലേക്ക് വലിയ രണ്ട് തക്കാളിയും കൂടി ചേർത്ത് വേവിച്ച് എടുക്കണം. ഇതിനെ തണുക്കാനായിട്ട് മാറ്റി വയ്ക്കണം. ചൂട് മാറിയതിനു ശേഷം ഇതിനെ മിക്സിയുടെ ചെറിയ ജാറിലേക്ക് മാറ്റണം. ഇതോടൊപ്പം തന്നെ കുറച്ച് മല്ലിയിലയും കുറച്ച് ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും മുളകുപൊടിയും ഉപ്പും ചേർത്ത് വെള്ളം ചേർക്കാതെ അരച്ചെടുക്കണം. കാരറ്റ് ഗ്രേറ്റ് ചെയ്തു ചേർക്കുമ്പോൾ ആണ് ശരവണ ഭവനിലെ അതേ രുചിയിൽ തക്കാളി ചട്ണി കിട്ടുക. ഇതിലേക്ക് നല്ലെണ്ണ ചൂടാക്കി കടുകും വറ്റൽ മുളകും കായപ്പൊടിയും മല്ലിയിലയും ചേർത്ത് താളിച്ചു ചേർത്താൽ നല്ല രുചികരമായ തക്കാളി ചട്ണി തയ്യാർ