കക്കഇറച്ചി തോരൻ | Shellfish Thoran


കക്കഇറച്ചി തോരൻ

കക്കാ ഇറച്ചി - 500ഗ്രാം
ചെറിയ ഉള്ളി - അഞ്ച് എണ്ണം
പച്ചമുളക് - അഞ്ച് എണ്ണം
ഇഞ്ചി - ചെറിയ കഷ്ണം
വെള്ളുള്ളി - മൂന്ന് അല്ലി നീളത്തിൽ അരിഞ്ഞത്
ഉണക്ക മൃളക് - രണ്ട് എണ്ണം വലുത്
കുരുമുളക് - ഒരു ടേബിള് സ്പൂണ്
ചെറിയ ജീരകം - കാല് ടീ സ്പൂണ്
മഞ്ഞൾ പൊടി - ഒരു ടീസ്പൂണ്
മല്ലിപൊടി - ഒരു ടീസ്പൂണ്
തേങ്ങാ - അര മുറി ചിരവിയത്
വെളിച്ചെണ്ണ ആവശ്യത്തിന്

ഇനി കക്ക തോരൻ തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം

ദ്യത്തെ ജോലി കക്കയിറച്ചി ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചുവക്കുക എന്നതാണ്. ഇത് മാറ്റി വക്കുക. ചിരവി വച്ചിരിക്കുന്ന തേങ്ങ, മഞ്ഞൾപ്പൊടി, ജീരകം, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ മിക്സിയിൽ അടിച്ചെടുത്ത് മാറ്റി വക്കുക.

തുടർന്ന് ഒരു പാനിൽ അൽ‌പം വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് ഉള്ളി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർക്കുക. ഇത് അധികം മൂന്നുന്നതിന് മുൻപ് തന്നെ തേങ്ങ അരപ്പ് ചേർത്ത് പച്ചമണം മാറുന്നതുവരെ മൂപ്പിക്കുക. ഇതിലേക്ക് വേവിച്ച് വച്ച കക്കയിറച്ചി ചേർക്കാം ആവശ്യത്തിന് ഉപ്പ് ഈ സമയം തന്നെ ചേർക്കണം. അൽ‌പനേരം മൂടിവച്ച് വേവിക്കുന്നതോടെ കക്ക തോരൻ തയ്യാർ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section