ചേരുവകൾ
1. ഗോതമ്പു പൊടി - 1 ഗ്ലാസ്
2.മൈദ - 1 സ്പൂൺ ( നിർബന്ധം ഇല്ല )
3. വെള്ളം -1/2 ഗ്ലാസ്
4. ഉപ്പ് - 1/4 സ്പൂൺ
5.പഞ്ചസാര - 1 സ്പൂൺ
6.എണ്ണ - പൂരി വറുത്തു കോരാൻ ആവശ്യത്തിന് ( 1/2 ഗ്ലാസ് )
പാകം ചെയ്യുന്ന വിധം
🔸ഒരു പാത്രത്തിലോട്ടു അര ഗ്ലാസ് വെള്ളം എടുത്തു അതിൽ ഉപ്പും പഞ്ചസാരയും ചേർത്തു നല്ലതുപോലെ ഇളക്കി യോചിപ്പിക്കുക.
🔸ഇതിലേക്ക് ഒരു ഗ്ലാസ് ഗോതമ്പു പൊടി, ഒരു സ്പൂൺ മൈദ ഇട്ടു കൊടുക്കണം. ഇവ നല്ലതുപോലെ ചപ്പാത്തി പരുവത്തിൽ കുഴച്ചെടുക്കണം.
🔸നല്ലതുപോലെ കുഴച്ച മാവ് ഒരു 20 മിനിറ്റ് മൂടി വക്കുക. ( മാവിന്റെ മുകളിൽ അൽപം എണ്ണ തടവിവച്ചാൽ കുഴച്ച മാവിന്റെ ഈർപ്പം പോകാതെ മാവ് നല്ല സോഫ്റ്റ് ആയി കിട്ടും. )
🔸20 മിനിറ്റ് കഴിഞ്ഞു പൂരി മാവ് ഓരോ ചെറിയ ഉരുളകൾ ആയി എടുത്ത് പരത്തി എടുക്കുക. ( പൂരി പ്രസ് ഉണ്ടേൽ അതിൽ ഉണ്ടാക്കാം )
🔸ഒരു കുഴിവുള്ള പാനിൽ എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ പരത്തിയ പൂരി ഇട്ട് കൊടുക്കണം. ഒരു വശം പോളച്ചു / വീർത്തു വരുമ്പോൾ മെല്ലെ പൊട്ടി പോകാതെ മറുവശം തിരിച്ചു ഇട്ടുകൊടുക്കണം.
🔸പൂരി ഒത്തിരി ബ്രൗൺ കളർ ആകും മുൻപ് വറുത്തു കോരണം.
🔸ഇങ്ങനെ നല്ല ടേസ്റ്റ് ഉള്ള പൂരി ഉണ്ടാക്കി എടുക്കാം. 😋
പൂരി മസാല
ചേരുവകൾ
1. ഉരുളക്കിഴങ് - 3
2. സവാള - 1
3. ക്യാരറ്റ് - 1 ( ചെറുത് )
4. തക്കാളി - 1( ചെറുത് )
5. ഇഞ്ചി ചതച്ചത് - 1 സ്പൂൺ
6. വെളുത്തുള്ളി ചതച്ചത് - 1 സ്പൂൺ
7.പച്ചമുളക് - 4
8.കറിവേപ്പില - 1 തണ്ട്
9.മല്ലി ഇല അരിഞ്ഞത് - 1 സ്പൂൺ
10.കടുക് - 1/4 സ്പൂൺ
11. നല്ലജീരകം - ഒരു പിഞ്ച്
12. പൊട്ടുകടല - 1 സ്പൂൺ
13. ഉഴുന്ന് പരിപ്പ് - 1 സ്പൂൺ
14.കായം പൊടി - 1/4 സ്പൂൺ
15. ഗരം മസാല - 1/4 സ്പൂൺ
16.മഞ്ഞൾപൊടി -1/4 സ്പൂൺ
17. ഉപ്പ് - ആവശ്യത്തിന്
18. എണ്ണ - 2 സ്പൂൺ
19.വെള്ളം - 1 ഗ്ലാസ്
പാകം ചെയ്യുന്ന വിധം
🔸ഉരുളകിഴങ്ങ്, ക്യാരറ്റ് ഇവ രണ്ടും കഷ്ണിച്ചു ഒരു കുക്കറിൽ ഇട്ട് കൊടുക്കണം. അൽപം ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് അര ഗ്ലാസ് വെള്ളം ഒഴിച്ച് ഒരു വിസിൽ അടിപ്പിച്ചു വേവിച്ചെടുക്കുക.
🔸ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്,നല്ലജീരകം ഇട്ടു പൊട്ടിക്കുക. ഇതിലേക്ക് പൊട്ടുകടല, ഉഴുന്ന് പരിപ്പ് ഇവ ഇട്ടു ഇളക്കി മൂപ്പിക്കുക.
🔸ഇതിലേക്ക് സവാള അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, കറിവേപ്പില, ഇഞ്ചി ചതച്ചത്, വെളുത്തുള്ളി ചതച്ചത്, ഉപ്പ് ഇവ ചേർത്ത് നല്ലതുപോലെ വഴറ്റണം.
🔸വഴണ്ട് വരുമ്പോൾ മഞ്ഞൾപൊടി, കായം പൊടി, ഗരം മസാല ചേർത്ത് ഇളക്കി കൊടുക്കണം.
🔸ഇവ വഴണ്ട് വരുമ്പോൾ തക്കാളി അരിഞ്ഞു ചേർത്തു വഴറ്റി അര ഗ്ലാസ് വെള്ളം ഒഴിച്ച് ഇളക്കി കൊടുക്കണം.
🔸ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ് ചേർത്തു നല്ലതുപോലെ ഇളക്കി യോചിപ്പിച്ചു ചെറു തീയിൽ 5 മിനിറ്റ് മൂടി വച്ച് വേവിക്കുക.
🔸അഞ്ചു മിനിറ്റ് കഴിഞ്ഞു സ്റ്റോവ് ഓഫ് ചെയ്ത് കറി യിലോട്ട് മല്ലിഇല തൂകി വാങ്ങണം.
🔸നല്ല രുചികരമായ പൂരി മസാല തയ്യാറാക്കാം.