👉🏻കുത്തരി ചോറ്.
👉🏻ചെമ്മീൻ റോസ്റ്റ്.
👉🏻 അമരപ്പയർ മെഴുക്കുപുരട്ടി.
👉🏻താറാമുട്ട പൊരിച്ചത്.
👉🏻 മത്തി മുളകിട്ടത്.
👉🏻 ഉണക്കച്ചെമ്മീൻ ചമ്മന്തി.
👉🏻നെത്തോലി പീര.
👉🏻കരിമീൻ പൊരിച്ചത്.
👉🏻 ഉപ്പിലിട്ട ലോലോലിക്കയും കാന്താരിയും.
👉🏻പപ്പടം.
ചെമ്മീൻ റോസ്റ്റ്
ഇത് വളരെ വിത്യസ്തമായ ഒരു റോസ്റ്റ് ആണ്. കാരണം ഈ ചെമ്മീൻ റോസ്റ്റ് ഏറെക്കാലം കേടു കൂടാതെ സൂക്ഷിക്കാം.
____________
ആവശ്യം വേണ്ട സാധനങ്ങൾ
____________
ചെമ്മീൻ ഇടത്തരം - 1 കിലോ
മുളക് പൊടി - 3 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി - 1 ടേബിൾ സ്പൂൺ
ഇഞ്ചി വെളുത്തുള്ളി അരച്ചത് -5 ടേബിൾ സ്പൂൺ
കടുക് - 1 ടേബിൾ സ്പൂൺ
ഉലുവാ- 1/2 ടേബിൾ സ്പൂൺ
ജീരകം - 1 ടേബിൾ സ്പൂൺ
തക്കാളി - ഒരെണ്ണം.(വലുത് )
വിനിഗർ - 2 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ്
___________
ഉണ്ടാക്കുന്ന വിധം
___________
കഴുകിവൃത്തിയാക്കിയ ചെമ്മീനിൽ ഒരു സ്പൂൺ മുളക് പൊടിയും അൽപ്പം മഞ്ഞൾപ്പൊടിയും ഉപ്പും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു സ്പൂണും ചേർത്ത് അര മണിക്കൂർ വെക്കുക.
ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചെമ്മീൻ ഫ്രൈ ചെയ്തടുക്കുക.( 5 മിനിട്ട് മാത്രം ആണ് ചെമ്മീൻ വേകാൻ വേണ്ട സമയം അധികം വെന്താൽ സ്വാഭാവിക സ്വാദ് നഷ്ടപ്പെടും.
മുകളിൽ പറഞ്ഞ ചേരുവകൾ നന്നായി അരച്ച് ചെമ്മീൻ ഫ്രൈ ചെയ്ത എണ്ണയിൽ നല്ലവണ്ണം തിളപ്പിക്കുക. മസാലയുടെ നിറം മാറി എണ്ണതെളിഞ്ഞു തുടങ്ങുമ്പോൾ ഉപ്പ് ചേർത്ത് വീണ്ടും ഫ്രൈ ആക്കുക. അതിലേക്ക് ചെമ്മീൻ ഇടുക.. നന്നായി ഇളക്കി യോജിപ്പിക്കുക..
വാങ്ങുന്നതിന് മുമ്പ് വിനാഗർ ചേർത്ത് ഇളക്കുക..
തണുക്കുമ്പോൾ കുപ്പിയിലാക്കി സൂക്ഷിക്കുക
അമരപ്പയർ മെഴുക്കുപുരട്ടി
ചേരുവകൾ:-
വെളിച്ചെണ്ണ - 1 ടീസ്പൂൺ
വെളുത്തുള്ളി - 1 വലിയ അല്ലി, അരിഞ്ഞത്
ഉള്ളി - 1 ഇടത്തരം, ചെറുതായി അരിഞ്ഞത്
ചെറുതായി അരിഞ്ഞത് -10 എണ്ണം
ചുവന്ന മുളക് പൊടി - 3/4 ടീസ്പൂൺ.
മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ.
ഉപ്പ് - 1/2 ടീസ്പൂൺ
വെള്ളം - 1/4 കപ്പ്
അമരപ്പയർ - 2 കപ്പ്, ചെറുതായി അരിഞ്ഞത്
രീതി:-
വെളിച്ചെണ്ണ ചൂടാക്കി ഉള്ളി, വെളുത്തുള്ളി + ചെറുപയർ എന്നിവ ചേർക്കുക. ബ്രൗൺ നിറമാകുന്നതുവരെ ഫ്രൈ ചെയ്യുക.
ചുവന്ന മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർക്കുക. ചെറിയ തീയിൽ ഒരു മിനിറ്റ് വേവിക്കുക.
അമരപ്പയർ + ഉപ്പ് ചേർത്ത് 2 മിനിറ്റ് ഉയർന്ന തീയിൽ വറുക്കുക.
വെള്ളം ചേർത്ത് മൂടി വെച്ച് 25 മീറ്റർ ചെറു ചൂടിൽ വേവിക്കുക.
ലിഡ് തുറന്ന് ഇടത്തരം ചൂടിൽ 1-2 മിനിറ്റ് ഫ്രൈ ചെയ്യുക.
ചോറിനൊപ്പം വിളമ്പുക.
മത്തി മുളകിട്ടത്
ചേരുവകൾ
മത്തി - 6 എണ്ണം
കാശ്മീരിചില്ലി പൌഡർ 3 അല്ലെങ്കിൽ 4 സ്പൂണ്‍
മഞ്ഞൾ പൊടി -അര സ്പൂണ്‍
ഉലുവ- ഒരു നുള്ള്
കടുക്
ഇഞ്ചി - ചെറിയ കഷ്ണം
കുഞ്ഞുള്ളി - 4 എണ്ണം
വെളുത്തുള്ളി -3 എണ്ണം
മല്ലിപൊടി -കാൽ സ്പൂണ്‍
ഉപ്പ് വെളിച്ചെണ്ണ്‍ , വേപ്പില
ഉണക്ക മുളക് - 2 എണ്ണം
കുടം പുളി -2 ചെറിയ കഷ്ണം (കുതിർത്തത് )
തയാറാക്കുന്നു വിധം
ചൂടായ വെളിച്ചെണ്ണയിൽ, ഉലുവയും, കടുകും, ഉണക്ക മുളകും മൂപ്പിക്കുക, ഇഞ്ചി, ഉള്ളി, വെളുതുള്ളി അരിഞ്ഞത് ചേർത്ത്മൂക്കാൻ തുടങ്ങുബോൾ , പൊടികൾ ., ചേർത്ത് കരിയാതെ ഇളക്കുക . കുടമ്പുളിയും ,ആവശ്യത്തിനു വെള്ളവും ചേർത്ത് തിളക്കുബോൾ ,ഉപ്പു ചേര്ക്കുക . മത്തിയും , വേപ്പിലയും (കറി വേപ്പില) ചേർക്കുക. വെന്തു അല്പം കുറികിയ പരുവത്തിൽ ആകുമ്പോൾ , പച്ച വെളിച്ചെണ്ണയും , വേപ്പിലയും (കറിവേപ്പില) ചേർത്ത് വാങ്ങാം.
ഉണക്കച്ചെമ്മീൻ ചമ്മന്തി
ഉണക്കച്ചെമ്മീൻ -1 കപ്പ്
തേങ്ങാ - 1 കപ്പ്
പുളി - ചെറിയ കഷ്ണം
ഉണക്ക മുളക് - 4
ഇഞ്ചി - ചെറുത്
ചുമന്നുള്ളി - 3
ചെമ്മീൻ കഴുകി വൃത്തിയാക്കി വെക്കുക. ഒരു പാനിൽ ഉണക്കമുളക് വറുത്തു മാറ്റി വെക്കുക.അതെ പാനിൽ ചെമ്മീൻ വറുത്തു എടുക്കുക. മിക്സിറിൽ മുളക്,ഇഞ്ചി,പുളി,ചുമന്നുള്ളി ചതക്കുക.ഇതിലേക്ക് തേങ്ങാ,ഉപ്പു ചേർത്ത് ചതക്കുക.അവസാനം ചെമ്മീനും കുറച്ചു കറി വേപ്പിലയും ചേർത്ത് അരച്ചെടുക്കുക.
മീന്‍ പീര
സാധാരണയായി ചെറിയ മീനുകളാണ് പീര വയ്ക്കാന്‍ ഉപയോഗിക്കുന്നത്.
ആവശ്യമായ ചേരുവകള്‍
മീന്‍(നെത്തോലി) - 250gm
പച്ചമുളക് - 6 എണ്ണം
വെളുത്തുള്ളി - 3 അല്ലി
ഇഞ്ചി - ചെറിയ കഷണം
ചെറിയ ഉള്ളി - 6 എണ്ണം
മഞ്ഞള്‍പൊടി - അര ടീസ്പൂണ്‍.
നാളികേരം ചിരകിയത് - അര മുറി
കുടംപുളി - 2 അല്ലി
കറിവേപ്പില,വെളിച്ചെണ്ണ, ഉപ്പ് ആവശ്യത്തിന്......
തയ്യാറാക്കുന്ന വിധം
തേങ്ങ, പച്ചമുളക്, ചെറിയഉള്ളി, വെളുത്തുള്ളി, ഇഞ്ചി, അല്പം കറിവേപ്പില എന്നിവ ചേര്‍ത്ത് തോരന്റെ പാകത്തില്‍ ചതച്ചെടുക്കണം മണ്‍ചട്ടിയില്‍ നെത്തോലി(കൊഴുവ) വൃത്തിയാക്കിയത്, അരപ്പ്, കുടംപുളി, ആവശ്യത്തിന് ഉപ്പ്,കാല്‍കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് അടച്ചു വെച്ച് പാകമാക്കണം. കൂട്ട്പാകമായാല്‍ വെളിച്ചെണ്ണയും കറിവേപ്പിലയും തൂവി തീയണക്കാം......
കരിമീൻ ഫ്രൈ (Karimeen Fry)
കരിമീൻ – 2
മുളക് പൊടി – 1.5 ടേബിൾ സ്പൂണ്‍
കുരുമുളക് പൊടി – 2.5 ടി സ്പൂണ്‍
മഞ്ഞൾ പൊടി – 1/2 ടി സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾ സ്പൂണ്‍
നാരങ്ങ നീര് – 1.5 ടേബിൾ സ്പൂണ്‍
കറി വേപ്പില – 2 തണ്ട്
മീൻ വൃത്തിയാക്കി വരഞ്ഞു വെയ്ക്കുക.മുളക് ,മഞ്ഞൾ ,കുരുമുളക് പൊടികളും,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, നാരങ്ങ നീര്,ഉപ്പും കൂടി കുറച്ചു വെള്ളവും ചേർത്ത് മിക്സ് ചെയ്യുക. മീനിൽ മസാല പുരട്ടി 1/2 മണിക്കൂർ ഫ്രിഡ്ജിൽ വെയ്ക്കുക. പാനിൽ വെളിച്ചെണ്ണ ചൂടാക്കി കറി വേപ്പില ഇട്ട ശേഷം അതിനു മുകളിൽ മീൻ ഇട്ടു രണ്ടു വശവും വറക്കുക