അരി ഉണ്ട
ചേരുവകൾ
അരി :1½ കപ്പ്
കപ്പലണ്ടി : ¾ കപ്പ്
തേങ്ങ : 1 കപ്പ്
ശർക്കര : 250 gm
പാകം ചെയ്യുന്ന വിധം
കഴുകി വെള്ളം തോർന്ന് അരി വറുത്തെടുക്കാം.കപ്പലണ്ടി ചൂടാക്കി എടുക്കാം.തേങ്ങ ചൂടാക്കി എടുക്കാം.എല്ലാം ഒന്നിച്ചു പൊടിച്ചെടുക്കാം.250 gm ശർക്കര പാനി ആക്കി എടുക്കാം. പാനി ആക്കിയ ശർക്കര പൊടിച്ചു വെച്ച അരിയിലേക്ക് ഒഴിച്ചുകൊടുക്കം.ശേഷം ഓരോ ഉരുളയിൽ ഉരുട്ടി എടുക്കാം.