ഒരു ചുവട്ടിൽ രണ്ടു വാഴ വച്ചപ്പോൾ സംഭവിച്ചത്... കർഷകന് പറയാനുള്ളത് ഇതാണ് | Karshakasree | Banana
ഒരു കുഴിയിൽ രണ്ടു വാഴ നട്ടാൽ എന്താണ് നേട്ടം? നേട്ടങ്ങൾ ഏറെയുണ്ടെന്ന് എറണാകുളം ഇലഞ്ഞി സ്വദേശിയായ മോനു വർഗീസ് മാമൻ എന്ന വക്കച്ചൻ പറയും. വക്കച്ചൻ 11 മാസം മുൻപ് നട്ടു നനച്ചു വളർത്തിയ വാഴകളിൽനിന്ന് കുലകൾ വെട്ടിത്തുടങ്ങി. ഒരേക്കറിൽ 1200ൽപ്പരം വാഴകൾ വരുന്ന രീതിയിലാണ് വക്കച്ചൻ കൃഷി ചെയ്തത്. ശരാശരി 14 കിലോയുള്ള കുലകൾ പ്രതീക്ഷിച്ച താൻ ഞെട്ടിയെന്നും വച്ചക്കൻ. കാരണം, ഇതുവരെ വെട്ടിവിറ്റ 300 കുലകൾക്ക് ശരാശരി തൂക്കം 20-25 കിലോ!