പാതയോരങ്ങളില്‍ സൈക്കിളുകളിലും മറ്റും വില്‍പ്പന നടത്തുന്ന സംഘങ്ങളാകട്ടെ കാല്‍ക്കിലോക്ക് 150 രൂപ വരെ വാങ്ങുന്നുണ്ട്. എന്നാല്‍ ചില പഴക്കടകളിലും ഹൈപ്പര്‍മാര്‍ക്കറ്റുകളിലും കിലോക്ക് 360 രൂപ വരെയുണ്ട്. നെല്ലിയാമ്പതി, നെന്മാറ, അട്ടപ്പാടി മേഖലകളില്‍ നിന്നും വരുന്ന ഞാവൽപ്പഴങ്ങളാണിപ്പോൾ വിപണിയിലുള്ളത്. പടിഞ്ഞാറൻ മേഖലയിൽ ഞാവൽപ്പഴത്തിൻ്റെ സീസൺ കഴിഞ്ഞതും പ്രാദേശികമായി ഞാവൽപ്പഴങ്ങളില്ലാത്തതുമാണ് വില കൂടാൻ കാരണം. മലയാളികളുടെ ഇഷ്ട പഴങ്ങളിൽ ഒന്നാണ് ഞാവൽപ്പഴമെന്നിരിക്കെ വില കൂടിയാലും ആവശ്യക്കാരേറെയാണ്.
ദേശീയ - സംസ്ഥാനപാതകളിലൊക്കെ ഞാവൽപ്പഴം വിൽക്കുന്നവരെ കാണാം ഞാവൽപ്പഴം ധാരാളമായി എത്തിത്തുടങ്ങുമ്പോൾ വില 200ലും താഴെയെത്തുമെങ്കിലും ഇപ്പോൾ വില കൂടുതൽ കാരണം കുറച്ച് വാങ്ങുന്നവരാണ്. പച്ചക്കറി - മത്സ്യ - മാംസാദികൾക്കെല്ലാം വില കൂടുമ്പോഴും പഴവർഗങ്ങൾക്ക് വിപണിയിൽ നേരിയ ആശ്വാസമുണ്ട്. നേന്ത്രപ്പഴത്തിന് 60- 65 രൂപയിലെത്തി നിൽക്കുമ്പോൾ 80 രൂപ കടന്ന പൈനാപ്പിളും 40 രൂപയിൽ താഴെയായി. ഞാവൽപ്പഴവും ഇലന്തിപ്പഴവുമെല്ലാം നൊൽസ്റ്റാജിയയാണെങ്കിലും ന്യൂജെൻ ഫ്രൂട്ട്സുകൾക്കു പുറകെ പോകുന്ന മലയാളികൾക്ക് ഇത്തവണ ഞാവൽപ്പഴത്തിൻ്റെ രുചിയറിയണേൽ നല്ല വില കൊടുക്കണമെന്ന സ്ഥിതിയാണ്.