ക്വാറിയിലെ വെള്ളം വറ്റിച്ചു, പിന്നാലെ വറ്റിവരളാറായ കുളം നിറഞ്ഞൊഴുകി | Quarry filled with water without rain



കീഴാറ്റൂർ പറമ്പൂർ മില്ലുംപടിയിലെ വറ്റിവരളാറായ പഞ്ചായത്ത് കുളത്തിൽ വെള്ളം പൊങ്ങുകയും കരകവിഞ്ഞ് ഒഴുകുകയും ചെയ്തതോടെ ഇതു കാണാൻ നാട്ടുകാർ ഓടികൂടി. ഈ പ്രദേശത്തോ സമീപ പ്രദേശങ്ങളിലോ അടുത്തൊന്നും മഴ പെയ്തിട്ടില്ല. എന്നിട്ടും പൊടുന്നനേ കുളത്തിൽ വെള്ളം ഉയർന്നു പൊങ്ങിയതാണ് അത്ഭുതപ്പെടുത്തിയത്. അര കിലോമീറ്റർ അകലെ കണ്യാല കൊളക്കംപാറയിൽ ഒരു ഏക്കറിലേറെ വിസ്തീർണവും കരിങ്കൽ ക്വാറിയിലെ വെള്ളം വറ്റിക്കുകയായിരുന്നു.

ക്വാറിയിലെ മീൻപിടിക്കാനായിരുന്നു 3 മോട്ടറുകൾ ഉപയോഗിച്ച് വെള്ളം വറ്റിച്ചത്. ക്വാറിയിലെ വെള്ളം കുറയുന്നതിന് അനുസരിച്ച് കുളത്തിലെ വെള്ളം ഉയരുകയായിരുന്നു. ക്വാറിയിൽ നിന്നുള്ള ഉറവ കാരണമാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് നിഗമനം. പെരിന്തൽമണ്ണയിൽ ആശുപത്രികൾ ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങൾക്ക് ആവശ്യമായ വെള്ളം ടാങ്കർ ലോറികളിൽ കൊണ്ടുപോയിരുന്നത് ഈ ക്വാറിയിൽ നിന്നാണ്. ക്വാറിയിലെ വെള്ളം ശുദ്ധീകരിക്കുന്നതിൻ്റെ ഭാഗം കൂടിയായിരുന്നു വറ്റിക്കൽ.







Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section