ഊട്ടി വരെ പോയി സമയം കളയണ്ട; വേനലിലും പോകാൻ പറ്റിയ കേരളത്തിൽ തന്നെയുള്ള ഊട്ടികൾ | Places like ootty in Kerala



ഈ വേനലിൽ മനസും ശരീരവും തണുപ്പിക്കാൻ എവിടേക്കെങ്കിലും ഒരു യാത്ര പോകണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്. മലബാറുകാരെ സംബന്ധിച്ച് ഈ സമയത്ത് പലരും നേരെ വിടുന്നത് ഊട്ടിയിലേക്കാണ്. ഊട്ടിയിലെ തണുപ്പും എളുപ്പം എത്തിച്ചേരാമെന്നതുമെല്ലാം ആളുകളെ അവിടേക്ക് ആകർഷിക്കുന്നുണ്ട്. ചിലർ കൊടൈക്കനാലും പിടിക്കുന്നുണ്ട്.

എന്നാൽ കേരളത്തിൽ നിന്ന് ആളുകൾ തള്ളിക്കയറാൻ തുടങ്ങിയതോടെ ഇപ്പോൾ ഊട്ടിയിൽ യാത്രക്കാർക്ക് ഈ പാസ് ഏർപ്പെടുത്തിയിരിക്കുകയണ് തമിഴ്നാട് സർക്കാർ. ഇതോടെ പൈസ ചെലവ് മാത്രമല്ല, സമയവും അധ്വാനവും വേറെ മുടക്കണം. എന്നാൽ കേളത്തിൽ തന്നെ ഊട്ടിയെ പോലെ ആസ്വദിക്കാനുള്ള സ്ഥലങ്ങൾ ഉണ്ടെങ്കിൽ പിന്നെ എന്തിന് സമയവും പണവും മുടക്കി ഊട്ടിയിലേക്ക് പിടിക്കണം? നൂലാമാലകൾ ഒന്നും ഇല്ലാതെ ആസ്വദിച്ച് വരാൻ കഴിയുന്ന കേരളത്തിലെ ചില 'ഊട്ടികൾ' ഇന്ന് പരിചയപ്പെടാം

കൊടികുത്തിമല

കോടമഞ്ഞ് കാഴ്ച മറക്കുന്ന കൊടികുത്തിമല മലപ്പുറത്തിന്റെ ഊട്ടി എന്നാണ് അറിയപ്പെടുന്നത്. വെറുതെ പേര് കൊണ്ട് മാത്രമല്ല കേട്ടോ ഇവിടുത്തെ കാഴ്ചകളും കാലാവസ്ഥയും ഊട്ടിയോട് തുല്യം തന്നെ. പശ്ചിമഘട്ടത്തിലെ അമ്മിണിക്കാടൻ മലനിരകളിൽ ഉൾപ്പെട്ടിരിക്കുന്ന കൊടികുത്തിമല സമുദ്ര നിരപ്പിൽ നിന്നു 522 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.ജില്ലയിലെ പ്രധാന ഹിൽ സ്റ്റേഷനായ ഇവിടെ കടുത്ത വേനലിൽ പോലും തണുപ്പാണ്.

കക്കാടംപൊയിൽ

മിനി ഗവി അല്ലെങ്കിൽ മലബാറുകാരുടെ ഊട്ടി, എന്നാണ് കോഴിക്കോട് ജില്ലയിലെ പ്രകൃതിരമണീയമായ ഇടങ്ങളിലൊന്നായ കക്കാടപൊയിൽ അറിയപ്പെടുന്നത്. പച്ചപുതച്ച് നിൽക്കുന്ന മലകളും കുന്നിൻചരുവും അരുവികളും തണുത്ത കാലാവസ്ഥയും ഇവിടക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2200 മീറ്റർ ഉയരത്തിലാണ് കക്കാടം പൊയിൽ സ്ഥിതി ചെയ്യുന്നത്.മലപ്പുറം ജില്ലയിൽ ഉൾപ്പെടുന്ന കോഴിപ്പാറ വെള്ളച്ചാ ട്ടമാണ് കക്കാടംപൊയിലിലെ മറ്റൊരു ആകർഷണം.

നെല്ലിയാമ്പതി

പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലമാണ് നെല്ലിയാമ്പതി. പറമ്പിക്കുളം കടുവാസങ്കേതത്തോടു ചേർന്ന് നിൽക്കുന്ന ഈ വനപ്രദേശം സമുദ്രനിരപ്പിൽ നിന്നും 1500 മീറ്റർ ഉയർത്തിലാണ് സ്ഥിതി ചെയ്യുന്നത്. ലക്കാടിന്റെ അതിമനോഹരമായ സമതല കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന ഇവിടുത്തെ കാലാവസ്ഥ ഏതൊരാളേയും ആകർഷിക്കും. പാലക്കാട് ചുട്ട് പൊള്ളുമ്പോൾ പോലും നെല്ലിയാമ്പതിയിൽ കാലാവസ്ഥ തണുപ്പാണ്. അതിരാവിലെ കോടമഞ്ഞ് നിറഞ്ഞ കാഴ്ചകളാണ് ഇപ്പോഴും സഞ്ചാരികളെ വരവേൽക്കുക.

റാണിപുരം

കാസർഗോഡിന്റെ ഊട്ടിയാണ് റാണിപുരം.കാസർഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. കടൽനിരപ്പിൽ നിന്നും 1048 മീറ്റർ ഉയരത്തിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. ഇവിടുത്ത കാലാവസ്ഥ തന്നെയാണ് ഈ ഹിൽ സ്റ്റേഷന് ഊട്ടിയെന്ന പേര് വരാൻ കാരണം. ട്രക്കിംഗ് കഴിഞ്ഞ് മുകളിലെത്തിയാൽ റ്റൽ മഴയും ഇടയ്ക്ക് കോടയുമെല്ലാം കൂട്ടായി ഉണ്ടാകും. മുകളിൽ നിന്നുള്ള കാഴ്ച അതിലും മനോഹരമാണ്.





Green Village WhatsApp Group

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section