കായ്ക്കാത്ത മാവ് വെട്ടി ഒഴിവാക്കുന്നതിന് മുമ്പ് ഇക്കാര്യം കൂടി ഒന്ന് ചെയ്തു നോക്കൂ... | Mothiravalayam



മോതിരവളയം

നിരവധി ആള്‍ക്കാര്‍ പറയുന്ന കാര്യമാണ് വീട്ടിലെ മാവ് ഒത്തിരി വര്‍ഷങ്ങള്‍ ആയിട്ടും കായ്ക്കാതെ നില്‍ക്കുന്നു എന്ന്. പലരും കായ്ക്കാത്ത മാവ് വെട്ടി കളയാറുമുണ്ട്. ഇനി വെട്ടാന്‍ തീരുമാനിക്കുന്നതിന് മുന്പ് ഇതും കൂടെ ഒന്ന് പരീക്ഷിക്കു.
മോതിരവളയം അഥവാ അരഞ്ഞാണം ഇടല്‍. ഇതാണ് പരിപാടി പുതിയ കാര്യമൊന്നുമല് നമ്മുടെ നാട്ടില്‍ പണ്ട് കാലം തൊട്ടു ചെയ്ത് വന്നിരുന്നതാണ്. ഒരുപാട് വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ മോതിരവളയം ഇടുന്നത് കാണിക്കുന്നുണ്ട്. പക്ഷെ പലതും തെറ്റായ രീതിയില്‍ ആണെന്നു മാത്രം.

കൃത്യമായി വളയം ഇട്ടിലങ്കില്‍ മാവ് ഉണങ്ങിപോകും. ഇത് തെറ്റായി ചെയ്തു പരാജയപെട്ടവരും ഉണ്ടാവും. അതിന്റെ പ്രധാന കാരണം തൊലി ചെത്തി മാറ്റുനതിലെ അപാകതയാണ്. മാവിന്റെ തടിയില്‍ കത്തി കൊണ്ടാല്‍ മാവ് ഉണങ്ങി പോവും.
ഏകദേശം രണ്ടു സെന്റി മീറ്റര്‍ വീതിയില്‍ മാത്രം തൊലി മാറിയാല്‍ മതി. ചെത്തുമ്പോള്‍ തൊലി പൂര്‍ണമായും തടിയില്‍ നിന്ന് വേര്‍പെടാത്ത രീതിയില്‍ വേണം ചെയ്യുവാന്‍. പ്രധാനമായും പുറത്തുള്ള കരിംതൊലിയാണ് കളയേണ്ടത്‌. ഉള്ളിലെ ചെറിയ ഒരു ലയര്‍ തൊലി തടിയില്‍ തന്നെ ഉണ്ടാവണം.


തൊലി മാറ്റിയിടത്തു മണ്ണ് കുഴച്ചു പുരട്ടി കൊടുക്കണം. അടുത്ത സീസണില്‍ ഉറപ്പായും മാവ് പൂത്ത് കായ്ക്കും. ഏതെങ്കിലും കാരണവശാല്‍ തൊലി ചെത്തിയിടത്തു ഉണങ്ങുന്നതു കണ്ടാല്‍ അവിടെ ബോര്‍ഡോ മിശ്രിതം പുരട്ടി കൊടുക്കണം.


മോതിര വളയം എപ്പോൾ?


നമ്മുടെ നാട്ടിൽ September - October, നവംബർ മാസത്തിനുള്ളിൽ ചെയ്യുക

ഏത് വ്യക്ഷമാണോ ഇടാൻ ഉദ്ദേശിക്കുന്നത് അതേ ഇനത്തിൽപ്പെട്ട വ്യക്ഷങ്ങൾ പൂക്കുന്നതിന്റെ 3 മാസം മുൻപ്


ഇനി ഇതിന്റെ ശാസ്ത്രീയ വശം പരിശോധിക്കാം


ഫോട്ടോസിന്തസിസ് ( Photosynthesis ) എന്ന രാസപ്രക്രിയയിലൂടെയാണ് ചെടികൾ പ്രധാനമായും സ്വന്തം ആവശ്യത്തിന് ഭക്ഷണം നിർമിക്കുന്നത്. ഇലകളിലുള്ള ഹരിതകം,വെള്ളം,സൂര്യപ്രകാശം എന്നിവയാണ് ഫോട്ടോസിന്തസിസ് നടക്കാൻ ആവശ്യമായ പ്രധാന ഘടകങ്ങൾ. ഇങ്ങിനെ തയ്യാറാക്കപ്പെടുന്ന ഭക്ഷണം (പഞ്ചസാര രൂപത്തിൽ) ചെടിയുടെ ജീവനുള്ള വേരുകളുൾപ്പെടെയുള്ള എല്ലാ ഭാഗത്തും എത്തിച്ചേരും. ഇലകളിൽ നിർമിക്കപ്പെടുന്ന ദ്രവരൂപത്തിലുള്ള ഭക്ഷണം മരത്തിന്റെ പുറം തൊലിക്ക് തൊട്ടടുത്തുള്ള ഫ്ലോയം (Phloem) ഭാഗത്തുള്ള കോശങ്ങൾ,കുഴലുകൾ എന്നിവ വഴിയാണ് മറ്റ്ഭാഗങ്ങളിൽ എത്തുന്നത്. മോതിര വളയമിടുമ്പോൾ ഭക്ഷണം വേരുകളിലെത്താതെ മുറിഭാഗത്തിന് മുകളിലുള്ള ശാഖകളിൽ എത്തുന്നു.അതായത് മോതിര വളയത്തിന് മുകളിലുള്ള ഭാഗത്ത് കൂടുതൽ പോഷകാംശങ്ങൾ എത്തുന്നു എന്ന് സാരം. ഇത് കാരണമാണ് മരം പൂക്കുന്നത് .







Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section