ഇത്തരത്തിൽ നിർമിക്കുന്ന റോഡ് 7 മണിക്കൂർ മൂടിവയ്ക്കുകയും 7 ദിവസം നന്നായി നനയ്ക്കുകയും വേണം. ഈ കാലയളവിൽ വാഹനം പോകരുത്. എന്നാൽ മാത്രമേ ഉയർന്ന ഗുണനിലവാരത്തിലുള്ള ദൃഢമായ പ്രതലം ലഭിക്കൂ. അതിനു ശേഷം ഇമൽഷൻ തളിച്ച് പോളി പ്രൊപ്ലീൻ പേവിങ് ഫാബ്രിക് വിരിച്ച് ബിറ്റുമിൻ കോൺക്രീറ്റ് കൊണ്ട് ഫിനിഷിങ് പൂർത്തിയാക്കും. എഫ്‌ഡിആർ നിർമാണ രീതി വ്യാപകമാകുന്നതോടെ നിർമാണവസ്തുക്കൾക്കായി പ്രകൃതിയെ ചൂഷണം ചെയ്യുന്നത് കുറയ്ക്കാനാകും. ദൃഢവും ഏറെക്കാലം ഈടുനിൽക്കുന്നതുമായ റോഡായതിനാൽ അടിക്കടിയുള്ള അറ്റകുറ്റപ്പണിയും പുനർനിർമാണവും ഒഴിവാക്കാനാകും. നിർമാണ പ്രവൃത്തിയുടെ വേഗം കൂട്ടാനും ചെലവു കുറയ്ക്കാനും എഫ്‌ഡിആർ രീതി സഹായിക്കുമെന്ന് യുഎൽസിസി അധികൃതർ പറഞ്ഞു. സംസ്ഥാനത്ത് ഗ്രാമീണ റോഡുകളിലാണ് ഈ രീതി വ്യാപകമായി നടപ്പാക്കുന്നത്. പിഎംഎസ്‌ജിവൈ പദ്ധതിയിൽ മലബാർ മേഖലയിൽ ഊരാളുങ്കൽ സൊസൈറ്റിക്ക് ഇത്തരം 13 കരാറുകൾ ലഭിച്ചിട്ടുണ്ട്.
ഫുൾ ഡെപ്ത് റെക്ലമേഷൻ സാങ്കേതികവിദ്യ; ഇതാ പരിസ്ഥിതി സൗഹൃദ റോഡ് നിർമാണ രീതി | Full depth reclamation technology - environmental friendly road making system
May 17, 2024
0
Tags