യാത്രയുടെ വിശദ വിവരങ്ങൾ👇
ജൂൺ 30-ാം തീയതി കൊച്ചുവേളിയിൽ നിന്ന് രാവിലെ 9.45ന് ആരംഭിക്കുന്ന യാത്ര മഹാകാലേശ്വർ, ഓംകാരേശ്വർ എന്നിവിടങ്ങളിലെ തീർത്ഥാടന കേന്ദ്രങ്ങളും അഹമ്മദാബാദ്, ഗോവ തുടങ്ങിയ വിനോദ കേന്ദ്രങ്ങളും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ - സ്റ്റാച്യു ഓഫ് യൂണിറ്റി ഉൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിക്കും.
കൊച്ചുവേളി - കൊല്ലം - ചെങ്ങന്നൂർ - കോട്ടയം - എറണാകുളം ടൗൺ - തൃശൂർ - ഒറ്റപ്പാലം - പാലക്കാട് - പോടന്നൂർ - ഈറോഡ് - സേലം ജംങ്ഷൻ എന്നിവിടങ്ങളിൽ നിന്നും ട്രെയിനിൽ കയറാം.
മൂന്നാം ദിവസം രാവിലെയാണ് ആദ്യ ലക്ഷ്യസ്ഥാനമായ ഉജ്ജയിനിൽ എത്തുന്നത്.
താമസവും ഭക്ഷണവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അന്ന് ഉച്ചകഴിഞ്ഞ് മഹാകാലേശ്വർ ക്ഷേത്രം സന്ദർശിക്കും. പിറ്റേന്ന് ഓംകാലേശ്വർ ക്ഷേത്രമാണ് സന്ദർശിക്കുന്നത്. അന്നു മുഴുവൻ യാത്രയുണ്ടാകും. രാത്രി അഹമ്മദാബാദിലേക്ക് പുറപ്പെടും.
രാവിലെ അഹമ്മദാബാദിൽ എത്തി നേരെ താമസസ്ഥലത്തേയ്ക്ക് പോകും, ഉച്ചകഴിഞ്ഞ് അക്ഷർധാം ക്ഷേത്രം കാണാം.
അടുത്തദിവസം രാവിലെ മൊധേര സൂര്യക്ഷേത്രം, സബർമതി ആശ്രമം, അദ്ലഡ് പടിക്കിണര്‍ എന്നിവിടങ്ങൾ കണ്ട് രാത്രി അഹമ്മദാബിൽ തങ്ങും.
പിറ്റേന്ന് രാവിലെ ഏകതാനഗറിലേക്കുള്ള യാത്ര ഉച്ചയോടെ എത്തിച്ചേരും. ഉച്ചകഴിഞ്ഞ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ - സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദര്ശിക്കും. പിറ്റേന്ന് രാവിലെ ഏകദാനഗറിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകും. രാത്രി അവിടുന്ന് മഡ്ഗാവോണിലേക്ക് യാത്ര ആരംഭിച്ച് രാത്രി എത്തിച്ചേരും.
ഗോവയില് മംഗുഷി ക്ഷേത്രം, ബോം ജീസസ് ബസിലിക്ക, സെ കത്തീഡ്രൽ എന്നിവ സന്ദർശിക്കും.
ഉച്ചകഴിഞ്ഞ് കോൾവ ബീച്ച് കാണാനായി പോകും. അവിടുന്ന് രാത്രി മംഗലാപുരം വഴി കൊച്ചുവേളിയിലേക്ക് മടക്കയാത്ര. മംഗളുരു ജം - കണ്ണൂർ - കോഴിക്കോട് - ഷൊറണൂർ - തൃശൂർ - എറണാകുളം ടൗൺ, കോട്ടയം - ചെങ്ങന്നൂർ - കൊല്ലം - കൊച്ചുവേളി എന്നിവിടങ്ങളിൽ ഡീബോർഡിങ് സൗകര്യമുണ്ട്.
700 സീറ്റുകൾ, നിരക്കുകൾ അറിയാം
• ആകെ 700 സീറ്റുകളാണ് ലഭ്യം. (എക്കണോമി - 400, സ്റ്റാൻഡേർഡ് - 150, കംഫർട്ട് - 150) എന്നിങ്ങനെയാണ്.
• എക്കണോമി ക്ലാസിൽ മുതിർന്ന ഒരാള്‍ക്ക് 19,000 രൂപയും കുട്ടിക്ക് 17,890 രൂപയുമാണ് നിരക്ക്. സ്റ്റാൻഡേർഡ് ക്ലാസിൽ
ക്ലാസിൽ മുതിർന്ന ഒരാള്‍ക്ക് 20,970
രൂപയും കുട്ടിക്ക് 19,660 രൂപയുമാണ് നിരക്ക്. കംഫോര്ട്ട് ക്ലാസിൽ ഇത് യഥാക്രമം 23,600,22,020 എന്നിങ്ങനെയാണ് വരുന്നത്.
• ഐആർസിടിസി റീജിയണൽ ഓഫീസുമായി ബന്ധപ്പെട്ട് വെസ്റ്റേൺ ഡിലൈറ്റ് ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ യാത്ര ടിക്കറ്റ് ബുക്ക് ചെയ്യാം.