പൂച്ചെടികൾ, പർവത തീവണ്ടിയാത്ര, പ്രദർശനങ്ങൾ, സ്വാദിഷ്‌ഠമായ ഊട്ടി ഭക്ഷണ വിഭവങ്ങൾ, കുട്ടികളുടെ ആകർഷണ കേന്ദ്രമായ 'ഡിസ്‌നി വേൾഡ് ഫെയറി കാസ്റ്റിൽ' തുടങ്ങി ഒട്ടനവധി കാഴ്ചകളുണ്ട്. ഇനിയുള്ള പത്തു ദിവസങ്ങൾ ഊട്ടിയിലും നീലഗിരിയിലും ഉത്സവകാലമാണ്.
ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിൽ 270 ഇനം ഇൻക മേരി ഗോൾഡ്, ഡാലിയ, ഡെയ്‌സി, സിനിയ, റുഗാൻഡിഡുപ്ലൈ, സ്റ്റോക്ക്, സാൽവിയ, അഗെരാറ്റം, ഡെയ്‌സി വൈറ്റ്, ഡെൽഫിനിയ, വിവിധ ആന്തൂറിയം ചെടികൾ തുടങ്ങി 10 ലക്ഷം വിവിധ പൂക്കൾ വിടർന്ന് നിൽക്കും. ഗ്ലാസ് ഹൗസ്, ഇറ്റാലിയൻ പൂന്തോട്ടം എന്നിവയുമുണ്ട്. കുട്ടികളെ ആകർഷിക്കാനായി ഡിസ്‌നി വേൾഡ് റോസ് ഉൾപ്പെടെയുള്ള പൂക്കൾ കൊണ്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പ്രിൻസിപ്പൽ സെക്രട്ടറി ശിവദാസ് മീണ, ഹോർട്ടികൾച്ചർ ഡയറക്‌ടർ കുമാരവേൽ പാണ്ഡ്യൻ, അഗ്രികൾച്ചർ ഫാർമേഴ്സ‌് പ്രൊഡക്ഷൻ സെക്രട്ടറി എ.എൻ. അപൂർവ, കളക്ടർ എ. അരുണ, ഹോർട്ടികൾച്ചർ ജോയിന്റ് ഡയറക്‌ടർ സിബില മേരി എന്നിവർ വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ചു.