കഠിനംകുളം ഗ്രാമപഞ്ചായത്തിൻ്റെ അഭിമാനമായ കർഷകൻ ശ്രീ. SV. സുജിത്തിൻ്റെ കൃഷിയിടത്തിലെ തക്കാളി വിളവെടുപ്പ് നടന്നു. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമപഞ്ചായത്താണ് കഠിനംകുളം. തുമ്പ St. സേവ്യേഴ്സ് കോളേജിലെ ഉപ്പുകലർന്ന മണൽ മണ്ണിൽ പച്ചപ്പിൻ്റെ വസന്തം തീർത്ത പ്രീയപ്പെട്ട കർഷകനാണ് സുജിത്. 22 ഏക്കറിലായി 35 ൽപരം പച്ചക്കറി വിളകളാണ് ഈ കർഷകൻ കൃഷിചെയ്യുന്നത്. കൃഷികാണുവാനും പഠിക്കുവാനും എത്തേണ്ട ഒരിടമാണിത്.
കോർപ്പറേറ്റ് മേഖലയിലേക്ക് ജോലി ഉപേക്ഷിച്ചാണ് സുജിത് കൃഷിയിലേക്ക് ഇറങ്ങിയത്. വളത്തിന്റെ കാര്യത്തിൽ കൃത്യത പാലിക്കുന്നുണ്ട്. പരിസ്ഥിതിയെ കൃഷിയുമായി ലയിപ്പിച്ചുള്ള ഇക്കോളജിക്കൽ എഞ്ചിനീയറിംഗ് ആണ് കീടങ്ങളെ തുരത്താൻ ഉപയോഗിക്കുന്നത്.
ഇടനിലക്കാരില്ലാതെ ഉപഭോക്താകളുമായി നേരിട്ടാണ് വിൽപ്പന. സെന്റ് സാവിയർസ് കോളേജുമായിട്ടുള്ള ധാരണ പ്രകാരം 8 കുട്ടികൾക്ക് കൃഷിയിൽ ഇന്റേൺഷിപ്പും നൽകുന്നുണ്ട്. 3 മണിക്കൂർ കൃഷി ചെയ്ത് കൃഷി പഠിക്കുന്നതിന് പ്രതിമാസം നിശ്ചിത തുകയും സ്കോളർഷിപ് നൽകുന്നുണ്ട് എന്നതാണ് ഇതിന്റെ പ്രത്യേകത. കോർപ്പറേറ്റ് മേഖലയിലുള്ളതിനേക്കാൾ ഇരട്ടി വരുമാനം നൽകുന്നുണ്ട് സുജിത്തിന്റെ ഈ കൃഷിയിലൂടെ.