ശരീരഭാരം കുറക്കാൻ ഏറ്റവും നല്ലത് നാരങ്ങ വെള്ളമോ നെല്ലിക്ക ജ്യൂസോ..? | Lime or gooseberry juse to loose fat..?



ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾ വെറുംവയറ്റിൽ പല പാനീയങ്ങളും കഴിക്കാറുണ്ട്. ഇത് തടി കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് കൂടുതൽ ഫലം നൽകും എന്ന് തെളിഞ്ഞിട്ടുണ്ട്. നെല്ലിക്ക ജൂസും നാരങ്ങാവെള്ളവും ആരോഗ്യപരമായ ഗുണങ്ങൾക്കും ശരീരഭാരം കുറയ്ക്കുന്നതിനും വളരെയധികം പേരുകേട്ട രണ്ടു പാനീയങ്ങളാണ്. ഇവ എങ്ങനെയാണ് തടി കുറയ്ക്കാൻ സഹായിക്കുന്നത് എന്നും, ഇവ ആർക്കൊക്കെ കുടിക്കാമെന്നും മറ്റുമുള്ള കാര്യങ്ങൾ നോക്കാം.

ആയുർവേദപ്രകാരം, ദഹനത്തിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുമുള്ള ഗുണങ്ങൾ നിറഞ്ഞ ഒന്നാണ് നെല്ലിക്ക. ഉയർന്ന അളവിൽ വിറ്റാമിൻ സി യും ആൻറി ഓക്സിഡന്റുകളും ഉള്ളതിനാൽ ഇത് രോഗപ്രതിരോധത്തിൽ വളരെ വലിയ പങ്കുവഹിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം കാത്തു സൂക്ഷിക്കാനും നെല്ലിക്ക ജൂസ് കഴിക്കുന്നത് നല്ലതാണ്. നാരങ്ങാവെള്ളവും വിറ്റാമിൻ സിയുടെ ഉറവിടമാണ്. ഇത് ദഹനം വർധിപ്പിക്കാൻ സഹായിക്കുന്നു. ശരീരത്തിലെ വിഷാംശം നീക്കാനും ജലാംശം വർദ്ധിപ്പിക്കുന്നതിനും ഇതിനു കഴിവുണ്ട്. ശരീരഭാരം നിയന്ത്രിക്കുന്നതിൽ ഇതിനു നിർണ്ണായകമായ പങ്കു വഹിക്കാനാകും. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന പെക്റ്റിൻ ഫൈബർ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

ദാഹം മാറ്റാൻ സ്പെഷൽ നെല്ലിക്കാ

ചേരുവകൾ

നെല്ലിക്ക - 6 എണ്ണം ചെറുനാരങ്ങ - ഒന്നിൻ്റെ പകുതി ഇഞ്ചി - 2 കഷ്‌ണം

തയാറാക്കുന്ന വിധം

ഒരു മിക്സിയുടെ ജാറിലേക്ക് കുരു കളഞ്ഞ് നെല്ലിക്ക മുറിച്ച് ഇടുക, ചെറുനാരങ്ങ, ചെറുതായി മുറിച്ച ഇഞ്ചി, ഒരു ഗ്ലാസ് വെള്ളം എന്നിവ ഒഴിച്ച് നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് ബാക്കി ഒരു ഗ്ലാസ് വെള്ളവും ഒഴിച്ച് ഒന്നുകൂടി അടിച്ചെടുക്കുക. ഇനി ജ്യൂസ് ഒന്ന് അരിച്ചെടുക്കുക. അരിച്ചെടുത്ത ജൂസ് ഒരു 20 മിനിറ്റ് വയ്ക്കണം. ഇഞ്ചിയുടെ ഊറൽ ജുസിന്റെ അടിയിൽ വരും. അതിനു ശേഷം ജുസ് സെർവിങ് ഗ്ലാസ്സിലേക്ക് ഒഴിക്കാം. ജൂസിന്റെ അടിയിൽ വന്ന ഊറൽ കളയണം. ഇനി മധുരം വേണ്ടവർക്ക് ജൂസിൽ തേൻ ചേർക്കാം. ഉപ്പ് വേണ്ടവർക്ക് അതും ചേർക്കാം. ഇതൊന്നും ചേർക്കാതെയും ഏറെ രുചികരമായ ജുസാണിത്. നാരങ്ങയും ചിയാസീഡും

ഒരു ഗ്ലാസ് ചെറു ചൂടുവെള്ളത്തിൽ പകുതി നാരങ്ങ പിഴിഞ്ഞതിനു ശേഷം ഒരു ടേബിൾ സ്‌പൂൺ ചിയാ സീഡ് ചേർക്കുക ഇത് നന്നായി ഇളക്കി കൊടുക്കുക ശേഷം ഒരു ടീസ്‌പൂൺ ഹണി കൂടി ചേർക്കാം ഇത് രാവിലെ വെറും വയറ്റിൽ ഭക്ഷണത്തിന് അരമണിക്കൂർ മുൻപായി കുടിക്കുക. രണ്ടാഴ്ച കൊണ്ട് 6 കിലോ വരെ കുറക്കാം. 

ഗുണങ്ങളേറെയുണ്ട്

ആയുർവേദ ആൻഡ് ഇൻ്റഗ്രേറ്റീവ് മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച 2014 ലെ ഒരു പഠനം അമിതഭാരവും പൊണ്ണത്തടിയും ഉള്ള വ്യക്തികളിൽ നെല്ലിക്ക ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പറയുന്നു. നെല്ലിക്ക സത്ത് കൊണ്ടുള്ള സപ്ലിമെന്റുകൾ നൽകിയപ്പോൾ ഇവരുടെ ശരീരഭാരത്തിലും അരക്കെട്ടിന്റെ ചുറ്റളവിലും ഗണ്യമായ കുറവ് കണ്ടുവെന്ന് പറയപ്പെടുന്നു. യുണൈറ്റഡ് ‌സ്റ്റേറ്റ്‌സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചറിന്റെ്റെ റിപ്പോർട്ട് പ്രകാരം, 100 ഗ്രാം നാരങ്ങയിൽ 53 മില്ലിഗ്രാം വിറ്റാമിൻ സിയുണ്ട്. 2016 ൽ ജേണൽ ഓഫ് ഹ്യൂമൻ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സിൽ പ്രസിദ്ധീകരിച്ച ഒരു പഠനം, അമിതഭാരവും അമിതവണ്ണവുമുള്ള മുതിർന്നവരിൽ ശരീരഭാരം കുറയ്ക്കാൻ നാരങ്ങാവെള്ളം സഹായിക്കുമെന്ന് കണ്ടെത്തി.

ഇങ്ങനെ നോക്കുമ്പോൾ, നാരങ്ങയും നെല്ലിക്കയും ചേർന്ന പാനീയങ്ങള് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും എന്ന് കാണാം. മിതമായ അളവിൽ ഇവ കഴിക്കുന്നത് വലിയ ദോഷങ്ങൾക്കിടയാക്കാറില്ല. എന്നാൽ, വെറുംവയറ്റിൽ കഴിക്കുമ്പോൾ ചില വ്യക്‌തികളിൽ അസ്വസ്‌ഥത, ദഹനക്കേട്, വയറുവേദന എന്നിവ കാണാറുണ്ട്. ഇവയുടെ അസിഡിക് സ്വഭാവം കാരണം, ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ നെഞ്ചെരിച്ചിൽ വരാൻ സാധ്യതയുണ്ട്.


നാരങ്ങാനീരിൽ അസിഡിറ്റി കൂടുതൽ ഉള്ളതിനാൽ, നേർപ്പിക്കാതെ കഴിച്ചാൽ പല്ലിന്റെ ഇനാമൽ നശിക്കാനും ഇടവരുത്തും. അതേപോലെ തന്നെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയ്ക്കും എന്നതിനാൽ, പ്രമേഹരോഗികൾ നെല്ലിക്ക ജൂസ് കഴിക്കുംമുൻപ് വൈദ്യനിർദ്ദേശം തേടുന്നത് നല്ലതാണ്.




Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section