• അച്ചാറുകൾ, ജാമുകൾ, ജെല്ലികൾ, സ്‌മൂത്തികൾ, ജ്യൂസുകൾ തുടങ്ങി വൈവിധ്യമാർന്ന രീതിയിൽ പച്ചമാങ്ങ ഉപയോഗിക്കാം.
• വിറ്റാമിനുകൾ, ധാതുക്കൾ, ഡയറ്ററി, ഫൈബർ, ആന്റ്റി ഓക്‌സിഡൻ്റുകൾ തുടങ്ങി അവശ്യപോഷകങ്ങളുടെ പവർഹൗസ് ആണ് പച്ചമാങ്ങ.
• പച്ചമാങ്ങയിൽ ഉയർന്ന ഫൈബറും കുറഞ്ഞ കലോറിയുമാണ് ഉള്ളത്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
• പോളിഫിനോളുകൾ, മാംഗിഫെറിൻ തുടങ്ങിയ ആന്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണിത്. അതിനാൽ കാൻസർ സാധ്യത തടയുന്നു.
• പച്ചമാങ്ങയിലുള്ള സോഡിയം ക്ലോറൈഡ് മലബന്ധം, വയറിളക്കം, ദഹനക്കേട് തുടങ്ങിയ ഉദരരോഗങ്ങളെ സുഖപ്പെടുത്തുന്നു.
• ട്രൈഗ്ലിസറൈഡുകൾ, കൊളസ്ട്രോൾ, ഫാറ്റി ആസിഡുകൾ എന്നിവ നിയന്ത്രിച്ച് ഹൃദയത്തെ സംരക്ഷിക്കുന്നു.
• ഇതിലെ പൊട്ടാസ്യം, ബി.പി. നിയന്ത്രിക്കാൻ സഹായിക്കും.
• ഹീമോഫീലിയ, അനീമിയ, രക്തം കട്ടപിടിക്കൽ എന്നീ പ്രശ്‌നങ്ങളെ കുറയ്ക്കാൻ കഴിവുണ്ട്.
• പച്ചമാങ്ങയിലെ ആൻ്റി ഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിൽ പ്രധാനമാണ്.
• വിറ്റാമിൻ എ,സി, ഇ, ഇരുമ്പ്, സിങ്ക് തുടങ്ങിയ പോഷകങ്ങൾ മുടി, ചർമം എന്നിവയെ ആരോഗ്യമുള്ളതാക്കും.
• പച്ചമാങ്ങ പിത്തരസം ഉത്പാദിപ്പിച്ച് ലിപിഡുകളുടെ ആഗിരണത്തിന് സഹായിക്കുന്നു.
• ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കംചെയ്ത് കരൾകോശങ്ങളെ സംരക്ഷിക്കാൻ പച്ചമാങ്ങയിലെ ഘടകങ്ങൾക്ക് കഴിവുണ്ട്.
• പച്ചമാങ്ങയിലുള്ള ആൽഫാഹൈഡ്രോക്സി ആസിഡുകൾ ചർമസൗന്ദര്യം വർധിപ്പിക്കുന്നു.
• പച്ചമാങ്ങയുടെ അമിതോപയോഗം വയറിളക്കം, ദഹനക്കേട്, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം.
• ചിലയിനം പച്ചമാങ്ങയുടെ ഉപയോഗം അലർജിയോ തൊണ്ടവേദനയോ ഉണ്ടാക്കാം.
• പച്ചമാങ്ങയുടെ തൊലിയിൽ ചെറിയ അളവിൽ ജൈവസംയുക്തമായ ഉറുഷിയോൾ അടങ്ങിയിട്ടുണ്ട്. ഇത് ചിലരിൽ ഡെർമറ്റൈറ്റിസിന് കാരണമാകാറുണ്ട്.
• പ്രതിദിന ഉപയോഗം 330 ഗ്രാം ആയി പരിമിതപ്പെടുത്തുന്നതാണ് നല്ലത്.