ഇപ്പോൾ നടാം തണ്ണിമത്തൻ


നമുക്ക് ഏറ്റവും എളുപ്പം ചെയ്യാൻ കഴിയുന്നതും ധാരാളം ഫലം ലഭിക്കുന്നതുമായ ഒരു കൃഷിയാണ് തണ്ണിമത്തൻ. നമ്മുടെ കാലാവസ്ഥക്ക് വളരെ അനുയോജ്യവുമാണ്. കേരളത്തിൽ ഡിസംബർ മുതൽ മാർച്ച് വരെയുള്ള സമയത്ത് തണ്ണിമത്തൻ കൃഷി ചെയ്യാവുന്നതാണ്.

സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന തുറസ്സായ സ്ഥലം വേണം കൃഷിക്കായി തിരഞ്ഞെടുക്കാൻ. അന്തരീക്ഷത്തിലെ ഈർപ്പവും മഴയും കുറഞ്ഞ വരണ്ട കാലാവസ്ഥയാണ് തണ്ണിമത്തന്റെ വളർച്ചയ്ക്ക് അനുയോജ്യം. കായ്കൾ ഉണ്ടാകുന്ന സമയത്തുള്ള മഴ തണ്ണിമത്തന്റെ ഗുണവും മധുരവും കുറയാൻ ഇടയാക്കും. നന്നായി വിളഞ്ഞു പഴുത്ത കായ്കളിൽ നിന്നെടുത്ത വിത്ത് നടാൻ ഉപയോഗിക്കാം.

വിത്തിട്ട് ഒരാഴ്ചക്കകം തൈ വളരും. ഏകദേശം മൂന്ന് ആഴ്ചയോളം കഴിയുമ്പോൾ ഇലകളൊക്കെ വന്ന് കുറച്ചു കൂടി നന്നായി വളർന്നിട്ടുണ്ടാകും. ചെടിക്ക് മൂന്നോ നാലോ ഇല വരുമ്പോൾ ഓരോ തടത്തിലും 100 ഗ്രാം കടലപ്പിണ്ണാക്ക്, 2 കിലോ മണ്ണിരവളം എന്നിവ ചേർത്തുകൊടുക്കണം. വിത്തിട്ട് 35 മുതൽ 45 ദിവസങ്ങൾക്കുളളിൽ പെൺപൂക്കൾ വിരിഞ്ഞു തുടങ്ങും. ആൺപൂക്കളാണ് ആദ്യം വിരിയുക. അവ പെട്ടെന്നുതന്നെ കൊഴിഞ്ഞുവീഴും. ഒരാഴ്ചയ്ക്കകം പെൺപൂക്കൾ വിരയും.

ചെടി പടർന്നുവളരാൻ തുടങ്ങിയാൽ ഭൂമിയിൽ തെങ്ങോലകളോ ചുള്ളികളോ ഇട്ടുകൊടുക്കണം. ഭൂമിയുടെ ചൂട് തണ്ണിമത്തൻ വള്ളികൾക്ക് നേരിട്ട് ബാധിക്കാതിരിക്കാൻ ഇതു സഹായകമാകും. ആദ്യ കാലങ്ങളിൽ രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ നനച്ചുകൊടുക്കണം. കായ്പിടുത്തം തുടങ്ങുമ്പോൾ മണ്ണിന്റെ നനവനുസരിച്ച് ജലസേചനം കുറക്കാവുന്നതാണ്. മണ്ണിൽ ഈർപ്പം കൂടുന്നത് കായപൊട്ടലിനും മധുരം കുറയുന്നതിനും ഇടയാക്കും.

തണ്ണിമത്തന് നമ്മുടെ നാട്ടിൽ താരതമേന്യന കീടങ്ങളും രോഗങ്ങളും കുറവാണ്. എന്നാൽ വെളളരിവർഗ്ഗ വിളകളെ ആക്രമിക്കുന്ന മത്തൻ വണ്ട്, കായീച്ച എന്നിവ വളരെ തണ്ണിമത്തനേയും ആക്രമിക്കാറുണ്ട്. കായ്കൾ മൂപ്പെത്തിക്കഴിഞ്ഞാൽ ജലസേചനം നിർത്തണം. 90-120 ദിവസങ്ങളാണ് വിളയുടെ കൃത്യസമയത്തുളള വിളവെടുപ്പ് നല്ല ഗുണമേൻമയുളള കായ്കൾ നൽകും. നന്നായി വിളഞ്ഞ കായ്കളിൽ വിരൽ കൊണ്ടു തട്ടുമ്പോൾ പതുപതത്ത ശബ്ദം കേൾക്കാം.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section