സുബിത്തിനെ ഇത് വരെ നേരിട്ട് കണ്ടിട്ടില്ല.
വാട്സ്ആപ്പ്, ഫേസ്ബുക് എന്നിവയിലൂടെയുള്ള സൗഹൃദം. ഒന്ന് രണ്ട് തവണ ഫോണിൽ സംസാരിച്ചിട്ടുണ്ട്.
എനിയ്ക്ക് വളരെയേറെ ഇഷ്ടമുള്ള യുവകർഷകൻ. സർക്കാർ ഉദ്യോഗത്തോടൊപ്പം വാണിജ്യ
കൃഷിയും.
സുബിത് പൂവറ്റൂർ
തിരിച്ചടികളിൽ തളരാത്ത യുവത്വം. നെൽക്കൃഷി, വാഴക്കൃഷി, പച്ചക്കറിക്കൃഷി... എല്ലാറ്റിലും മുന്നിൽ തന്നെ...അതും പാട്ടത്തിനെടുത്ത സ്ഥലങ്ങളിൽ....
കേരളത്തിൽ കൃഷിഭൂമി ഏറിയകൂറും പ്രമാണിമാരുടെ കൈകളിൽ. അവർ കൃഷിയ്ക്ക് പാട്ടത്തിന് നൽകാൻ പലപ്പോഴും ഭയക്കുന്നു, മടിക്കുന്നു. പലപ്പോഴും ആ ഭയം നീക്കി അവർക്ക് ആത്മവിശ്വാസം നൽകാൻ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾക്ക് കഴിയുന്നില്ല.
ഇവരൊന്നും സബ്‌സിഡി നോക്കിയല്ല കൃഷി ചെയ്യുന്നത്. കൃഷി അവർക്ക് passion ആണ്. അവർക്ക് ഭരണകൂടവും വികസന വകുപ്പുകളും എല്ലാ പിന്തുണയും നൽകണം.
സുബിത്തിനെ പോലെ
സുനിൽ വെള്ളന്നൂരിനെ പോലെ
സുജിത് സ്വാമിനികർത്തിലിനെ പോലെ
സുജിത് 'നാടൻ വെജിറ്റബ്ൾസ് 'നെ പോലെ
സുഭാഷ് ചന്ദ്രനെ പോലെ
ജ്യോതിഷ് കഞ്ഞിക്കുഴിയെ പോലെ
ശ്യാം മോഹനെ പോലെ
ഉണ്ണികൃഷ്ണൻ വടക്കുംചേരിയെ പോലെ
ബിനോയ് കാക്കാനാട്ടിനെ പോലെ
സിനോജ് മാളയെ പോലെ
ഷിബു മടവൂരിനെ പോലെ
ബിൻസി ജെയിംസ് നെ പോലെ
ജൈസൽ പരപ്പനങ്ങാടിയെ പോലെ
റോബിൻ മരങ്ങാട്ടുപള്ളിയെ പോലെ
ശരത് കോട്ടത്തലയെപ്പോലെ
ബേബി ചെങ്ങമനാടിനെ പോലെ.....
ഒരു കൂട്ടം യുവ കർഷകർ... അവർ അറിയുന്നു...
കയ്യാടിയാലേ വായാടൂ...
പ്രമോദ് മാധവൻ