കേരളം ചെറുധാന്യ കൃഷിക്ക് അനുകൂലമായ സ്ഥലം | Keralam best place for Granule
GREEN VILLAGEഓഗസ്റ്റ് 12, 2023
0
4 മാസം മുൻമ്പാണ് ചെറുധാന്യകൃഷി പഠിക്കുവാനായി പ്രീയപ്പെട്ട കർഷകൻ ജൈവരാജ്യം മനോജുമായി തമിഴ്നാട്ടിലെ തേന്നി , കോയമ്പത്തൂർ തമിഴ്നാട് അഗ്രികൾച്ചർ യൂണിവേഴ്സിറ്റി , ഉസിലാംപെട്ടി , ബോഡി , മുതലായ സ്ഥലങ്ങൾ സന്ദർശിച്ചു. അവിടെ വളരെ മനോഹരമായി ചെറുധാന്യങ്ങൾ വിളഞ്ഞു നിൽക്കുന്ന പാടങ്ങൾ കണ്ടു. നമ്മുടെ നാട്ടിലും ഇതുപോലെ ചെയ്യുവാൻ കഴിയുമോ എന്ന ചിന്ത.കോയമ്പത്തൂർ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ നിന്നും ഇമ്പ്രൂവ്ഡ് വെറൈറ്റി ചെറുധാന്യ വിത്തും വാങ്ങി മടങ്ങി. കൂനമ്മാവ് ചാവറ വൊക്കേഷണൽ ട്രെയ്നിംഗ് സെന്ററിൽ പരീക്ഷണാടിസ്ഥാനത്തിൽ കൃഷിയാരംഭിച്ചു. ഇന്ന് വിളവെടുപ്പ് നടന്നു നൂറു മേനി വിളവാണ്. തമിഴ്നാട്ടിലുള്ളതിനേക്കാൾ ഉൽപ്പാദനം പറവൂരിലെ ഉപ്പുകലർന്ന മണൽ മണ്ണിൽ ഉണ്ടായി എന്നതാണ്. 100% ശതമാനം ഉറപ്പാണ് കേരളത്തിൽ ചെറുധാന്യകൃഷിക്ക് അനുകൂലമായ സാഹചര്യം ഉണ്ട്. നമ്മൾ ആത്മാർത്ഥമായി പരിശ്രമിച്ചാൽ കേരളവും ചെറുധാന്യങ്ങളാൽ സമ്പന്നമാകും .