മാവ് പുഷ്പിക്കുന്നതിനു പ്രേരകമെന്ന് അംഗീകരിക്കപ്പെട്ട രാസവസ്തുവാണ് കൾട്ടാർ. വലിയ മരമൊന്നിന് പരമാവധി 20 മില്ലിയാണ് ഉപയോഗിക്കേണ്ടത്. 10 വർഷത്തിൽ താഴെയുള്ള മരങ്ങൾക്ക് 10 മില്ലി മതി. ചെറിയ മരങ്ങൾക്ക് കുറഞ്ഞ അളവിൽ മാത്രമേ പ്രയോഗിക്കാവൂ. ഒരു മില്ലി കൾട്ടാർ ഒരു ലിറ്റർ വെള്ളത്തിൽ എന്ന ക്രമത്തിൽ ലയിപ്പിച്ച ലായനി ആഴമുള്ള 4 കുഴികൾ ചുറ്റുമായി എടുത്ത് തുല്യ അളവിൽ ഒഴിക്കണം. വലിയ മരങ്ങളാണെങ്കിൽ തടിയിൽ നിന്ന് ഒരു മീറ്റർ അകലത്തിൽ ആയിരിക്കണം കുഴികൾ. മഴ കുറവായ സാഹചര്യത്തിൽ രണ്ടു ദിവസം തുടർച്ചയായി മാവിന്റെ ചുവട് നനച്ചശേഷം നാലാം ദിവസം കൾട്ടർ പ്രയോഗിക്കുന്നതാവും ഉചിതം. കൾട്ടാർ പ്രയോഗത്തിനു ശേഷം മൂന്നാഴ്ചത്തേക്ക് മാവിന്റെ ചുവട് നിർബന്ധമായും നനയ്ക്കണം.
പൂവിടാൻ മടിക്കുന്ന മാവുകൾക്ക് കൾട്ടാർ നൽകാം | Cultar for Mango tree
August 24, 2023
0
പൂവിടാൻ മടിക്കുന്ന മാവുകൾക്ക് ഓഗസ്റ്റ് അവസാനം മുതൽ ഒക്ടോബർ മാസം വരെ കൾട്ടാർ നൽകാം. മികച്ച ഫലത്തിനു സെപ്റ്റംബറിനകം ഇതു പ്രയോഗിക്കണം.