കോഴിമുട്ടക്ക് വലിപ്പം കുറയുന്നുണ്ടോ? കാരണങ്ങൾ ഇവയാകാം... | Reasons for fall of egg's size
July 27, 2023
0
ഗുണനിലവാരമില്ലാത്തതും സമീകൃതമല്ലാത്തതുമായ കോഴിത്തീറ്റ നൽകിയാൽ മുട്ടയ്ക്കു വലുപ്പക്കുറവുണ്ടാകാം. ശരിയായ അളവിൽ തീറ്റ നൽകാതിരുന്നാലും ഇങ്ങനെ സംഭവിക്കാം. വെള്ളം ആവശ്യാനുസരണം നൽകിയില്ലെങ്കിൽ മുട്ടയ്ക്കുള്ളിൽ ജലാംശം കുറയുകയും ചെറുതാകുകയും ചെയ്യും. പ്രോട്ടീനിന്റെ അംശം ശരിയായ അളവിൽ ഉണ്ടാകണം. കൂടിയ താപനിലയിൽ വളരുന്ന കോഴികളിൽ മുട്ട ഉൽപാദനം തന്നെ കുറയുകയും, മുട്ട ചെറുതാകുകയും ചെയ്യും. മുട്ടക്കോഴികൾക്ക് ഒരു ദിവസം 17 മണിക്കൂർ വെളിച്ചം ആവശ്യമാണ്. ഇതിൽ കുറവ് വെളിച്ചമാണെങ്കിൽ ഉൽപാദനം കുറയും. കൂടുതൽ വെളിച്ചം നൽകിയാലും മുട്ടയുടെ വലുപ്പം കുറയും.
Tags