നമ്മുടെ നാട്ടിലെ തൊടികളിലും തുറസായ സ്ഥലങ്ങളിലും കാണുന്ന എരിക്കിന്റെ ഇല ഉപയോഗിച്ചാണ് എലിയെ തുരത്താൻ കഴിയുക. രൂക്ഷമായ ഗന്ധം അനുഭവപ്പെടുന്ന ഇലയാണ് എരിക്കിനുള്ളത്. ഒരു ഇലയെടുത്ത് കീറിയാൽ മുറിനിറയെ ഗന്ധം നിറയും. ഇത് എലിക്ക് തീരെ സഹിക്കാൻ കഴിയുന്ന മണമല്ല. എലി വരുന്ന അടുക്കളയിലെ ഭാഗങ്ങൾ പോടുകൾ മറ്റ് സ്ഥലങ്ങൾ എന്നിവിടങ്ങളിൽ ഒരു എരിക്കിന്റെ ഇലയെടുത്ത് നുള്ളി കഷ്ണങ്ങളാക്കി ഇട്ടുനോക്കൂ. എലി പിന്നെ ശല്യം ചെയ്യില്ല.
ഇതേ വഴിതന്നെ പാറ്റശല്യമുള്ളയിടത്തും ചെയ്താൽ പാറ്റകളും ഓടിയൊളിക്കും. കൊച്ചുകുട്ടികൾ ഉള്ള ഭാഗങ്ങളിൽ ഒരുകാരണവശാലും ഈ ഇലകൾ ഇടാതിരിക്കാൻ ശ്രദ്ധിക്കണം. വളർത്തുമൃഗങ്ങളും ഇവ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.