പച്ചമാങ്ങ കേടുകൂടാതെ സൂക്ഷിച്ചു വെക്കാം . സീസൺ അല്ലാത്ത സമയത്ത് ഉപയോഗിക്കാം... | Unripe Mango

GREEN VILLAGE 0



പച്ചമാങ്ങ, പഴുത്ത മാങ്ങ ഉപയോഗിച്ച് മാങ്ങാ പൾപ്പ് , മാങ്ങാത്തെര , സ്ക്വാഷ് , ജാം, കാൻഡി എന്നിങ്ങനെ വിവിധ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കി സൂക്ഷിക്കാൻ നമുക്ക് അറിയാം. എന്നാൽ പച്ചമാങ്ങ കേടുകൂടാതെ സൂക്ഷിച്ചു വയ്ക്കാനും സീസൺ അല്ലാത്ത സമയത് ഉപയോഗിക്കാനും നമുക്ക് പരിചയം പോരാ. ഇങ്ങനെ പച്ചമാങ്ങ സൂക്ഷിച്ചു വച്ചാൽ നല്ല സമയത്തു മാങ്ങാ കറികളോ, അച്ചാറോ, ചമ്മന്തിയോ കഴിക്കാൻ തോന്നിയാൽ വലിയ വിലകൊടുത്തു വാങ്ങേണ്ടതില്ല.




ഇപ്രകാരം മാങ്ങ സൂക്ഷിച്ചു വയ്ക്കാൻ ഒരു രീതി ഇതാ... 




ഇതിനായി നല്ല മൂപ്പെത്തിയ പച്ചമാങ്ങ തെരഞ്ഞെടുത്തു തൊലി കളഞ്ഞു കഷ്ണങ്ങളായി മുറിക്കുക. ഏതു മാങ്ങയും ഉപയോഗിക്കാം എന്നാൽ മൂവാണ്ടൻ മാങ്ങയാണ് കൂടുതൽ നല്ലത്. ഒരു പാത്രത്തിൽ ഒരു ടേബിൾസ്പൂൺ വിനാഗിരിയും ഒരു ടേബിൾസ്പൂൺ പഞ്ചസാരയൂം കലർത്തിയ വെള്ളത്തിൽ അരിഞ്ഞുവെച്ച മാങ്ങ മൂടിക്കിടക്കുന്ന വിധത്തിൽ അഞ്ചു മിനിറ്റു മുക്കിവയ്ക്കുക. അതിനു ശേഷം മാങ്ങാകഷണങ്ങളിലെ വെള്ളം മുഴുവൻ തോർത്തികളഞ്ഞു മാങ്ങാ കഷണങ്ങൾ ഒട്ടിച്ചേരാത്ത വിധത്തിൽ പരന്ന പാത്രത്തിൽ ഫ്രീസറിൽ വച്ച് തണുപ്പിച്ചെടുക്കുക. ഈ കഷണങ്ങൾ ഒരു പ്ലാസ്റ്റിക് ടിന്നിലോ കവറിലോ ആക്കി ഫ്രീസറിൽ സൂക്ഷിച്ചുവച്ചാൽ ഒരു വർഷത്തോളം നല്ല പച്ച മാങ്ങയുടെ സ്വാദ് ആസ്വദിക്കാം.



Green Village WhatsApp Group

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Bottom Post Ad