30 പശുക്കൾക്കുമായി 1,200 കിലോയിലധികം പുല്ലാണ് ദിനംപ്രതി ഇവിടെ നിന്ന് അരിയുന്നത്. നേരത്തേ, മസ്റയിലെ പശുക്കൾക്കായി പ്രതിമാസം 50,000 രൂപ ചെലവഴിച്ച് തീറ്റപ്പുല്ല് വാങ്ങുകയായിരുന്നു. ഇപ്പോൾ ആവശ്യത്തിനപ്പുറമുള്ളത് വിൽപ്പന നടത്താനുള്ള ഒരുക്കമാണ് നടക്കുന്നത്. അതേസമയം, 20,000 രൂപക്ക് താഴെ മാത്രമാണ് ഏഴ് ഏക്കർ ഭൂമിയിലെ തീറ്റപ്പുല്ല് കൃഷിക്ക് ചെലവ് വരുന്നത്.
സി ഒ ത്രി ഇനത്തിൽ പെടുന്ന തീറ്റപ്പുല്ലാണ് മസ്റയിൽ വളർത്തുന്നത്. 30- 40 ദിവസം കൊണ്ട് അരിയാൻ പാകമാകുന്ന പുല്ലിന് വളമായി വേണ്ട സ്ലെറി ഇവിടെ നിന്ന് തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. മഴയില്ലാത്ത സമയത്ത് ആവശ്യമായ വെള്ളവും സ്ലെറിയും ചെടികളിലേക്ക് എത്തിക്കാനായി പ്രത്യേക ടാങ്കും സേചന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതുവഴി നല്ല പാൽ ഉത്പാദിപ്പിക്കാനും കഴിയുന്നതായാണ് മസ്റ ജോയിൻ ഡയറക്ടർ സൈദ് മുഹമ്മദ് പറയുന്നത്.
പുല്ല് നട്ടുവളർത്തിയ തെങ്ങിൻ തോപ്പിൽ നിന്ന് കൂടുതൽ തേങ്ങ വിളവെടുക്കാൻ കഴിയുന്നതായും ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ഈ തേങ്ങ ഉപയോഗിച്ച് ആട്ടിയെടുക്കുന്ന ശുദ്ധമായ വെളിച്ചെണ്ണ വിപണിയിലെത്തിക്കാനും നീക്കം നടക്കുന്നുണ്ട്. 20,000 ലിറ്ററിലധികം വെളിച്ചെണ്ണ പ്രതിമാസം ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്നുണ്ട്.