വാണിജ്യാടിസ്ഥാനത്തിലുള്ള പൂ കൃഷിയും ഉദ്യാനപരിപാലനവും; ഓൺലൈൻ കോഴ്സ് | Flower farming - online course
June 14, 2023
0
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം തയാറാക്കിയ 'വാണിജ്യാടിസ്ഥാനത്തിലുള്ള പൂ കൃഷിയും ഉദ്യാനപരിപാലനവും' എന്ന മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിലേക്കുള്ള അടുത്ത ബാച്ച് 2023 ജൂണ്‍ 21ന് തുടങ്ങുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഇതില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. ഈ കോഴ്സില്‍ അംഗത്വം നേടുന്നതിനായി ജൂണ്‍ 20നകം റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 24 ദിവസം ദൈര്‍ഘ്യമുള്ള കോഴ്സ് പൂര്‍ണമായും മലയാളത്തിലാണ്. പത്ത് സെഷനുകളിലായി തയാറാക്കിയ കോഴ്സ് കെഎയു MOOC പ്ലാറ്റ്ഫോമിലൂടെ പഠിതാവിന്റെ സൗകര്യാർഥം പ്രയോജനപ്പെടുത്താം. കംപ്യൂട്ടറിന്റെയോ മൊബൈല്‍ ഫോണിന്റെയോ സഹായത്തോടെ കോഴ്സ് പൂർത്തിയാക്കാം. കോഴ്സിന്റെ ഭാഗമായി നടത്തുന്ന പരീക്ഷ പാസ്സാകുന്ന പഠിതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. സര്‍ട്ടിഫിക്കറ്റിന് നിശ്ചിത ഫീസ് ഈടാക്കും. www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് കോഴ്സില്‍ റജിസ്റ്റര്‍ ചെയ്യാം. റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ മേല്‍ പറഞ്ഞ ലിങ്കില്‍ ലഭ്യമാണ്. റജിസ്റ്റര്‍ ചെയ്തവര്‍ക്ക് ‘പ്രവേശനം’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് യുസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് ക്ലാസുകളില്‍ പങ്കെടുക്കാവുന്നതാണ്.