2023 ജൂൺ 4ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ 1മണി വരെ കിഴക്കേ കോടാലിയിലുള്ള ശ്രീ P. V. വേലായുധേട്ടന്റെ വീടിനടുത്തുള്ള ഗ്രാമമന്ദിരത്തിൽ വെച്ച് നടക്കും. രാവിലെ 9.30 ന് രെജിസ്ട്രേഷൻ ആരംഭിക്കും
കൃത്യം 10 മണിക്ക്
ജൈവകർഷക സമിതി തൃശൂർ ജില്ലാ പ്രസിഡന്റ് ശ്രീ ശിവരാമേട്ടൻ അധ്യക്ഷത വഹിക്കുന്ന യോഗം മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അശ്വതി V. B ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ ശ്രീ സൂരജ് K. S, ഗ്രന്ഥശാല സംഘം കൺവീനർ ശ്രീ ഹക്കിം, കുടുംബശ്രീ ചെയർ പേഴ്സൺ സുനിത ബാലൻ, മുതിർന്ന പത്രപ്രവർത്തകനായ ശ്രീ ലോനപ്പൻ കടമ്പോട് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കും
ഭൂമിമിത്ര അവാർഡ് കരസ്തമാക്കിയ ശ്രീ V. K ശ്രീധരനെ മറ്റത്തൂർ കൃഷി ഓഫീസർ
ശ്രീ ഉണ്ണികൃഷ്ണൻ ആദരിക്കും. ജൈവകർഷക സമിതി സംസ്ഥാന ഭരണ സമിതി അംഗം ശ്രീ ചന്ദ്രൻ മാസ്റ്റർ യോഗത്തിൽ സംഘടന റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ വാർഷിക റിപ്പോർട്ട്, കണക്കുകൾ, സംഘടന ചർച്ചകൾക്ക് ശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.
തുടർന്ന് ശ്രീ വേലായുധേട്ടൻ തന്റെ കൃഷി അനുഭവങ്ങൾ പങ്കു വെക്കും. മികച്ച ജൈവകർഷകനായ വേലായുധേട്ടൻ
ഒരു വീട്ടിലേക്ക് ആവശ്യമായ മുഴുവൻ പച്ചക്കറികളും 365 ദിവസവും ലഭ്യമാകുന്ന വിധത്തിൽ ആണ് തൻറെ വീടിൻറെ ചുറ്റുവട്ടത്തും ടെറസിലും ആയി ഒരുക്കിയിരിക്കുന്നത്.
ഗ്രീൻ വില്ലേജിന്റെ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം
Click here
എങ്ങിനെ ഭക്ഷണത്തിൽ സ്വയംപര്യാപ്ത മാകാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ പുരയിടം. കർഷകരുടെ അനുഭവ വിവരണം, സംശയ നിവാരണം, വിത്ത്, തൈകൾ എന്നിവയുടെ കൈമാറ്റം തുടർന്ന് നടക്കും. ജൈവ രീതിയിലുള്ള ഭക്ഷണം
ഉണ്ടായിരിക്കും
ആരോഗ്യവും, മണ്ണും, പരിസ്ഥിതിയും, മനസ്സും ശുദ്ധമാക്കാനുള്ള വേദിയാക്കി ഈ ജൈവ കർഷക സംഗമത്തെ മാറ്റിതീർക്കാൻ എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. മെമ്പർഷിപ് ചേരുവാനും, പുതുക്കുവാനും, മാസിക വരിസംഖ്യ അടക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. വരുമ്പോൾ സുഹ്യത്തുക്കളെക്കൂടി കൊണ്ടു വരിക
വേലായുധേട്ടന്റെ
ഫോൺ നമ്പർ
+919744104899
☎️☎️
• കൊടകര നിന്നും വെള്ളികുളങ്ങര
ബസ്സിൽ കയറി കിഴക്കേ കോടാലി സ്റ്റോപ്പിൽ ഇറങ്ങുക. അവിടെ നിന്നും നോക്കിയാൽ കാണുന്ന ദൂരത്താണ് ഗ്രാമമന്ദിരവും വേലായുധേട്ടന്റെ വസതിയും.
ഇനിയും എന്തെങ്കിലും
അറിയണമെങ്കിൽ
ഷാജി : 9447513173
ശിവരാമൻ : +919946894329
ശശിമാഷ് : 94962 89845