കിസാൻ സർവീസ് സൊസൈറ്റി യും സെൻറ് ആൻറണീസ് ഹൈസ്കൂൾ വണ്ടൻമേട് ന്റെയും നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണവും തൈ നടീലും നടത്തി. വനങ്ങൾ തടാകങ്ങൾ നദികൾ വന്യജീവികൾ എന്നിവയുടെ സംരക്ഷണവും കാലാവസ്ഥ വ്യതിയാനം മൂലം മലിനീകരണങ്ങളും പ്രകൃതി ദുരന്തങ്ങളും ലോക ജനങ്ങളുടെ നിലനിൽപ്പിന് ബാധിക്കുന്ന തരത്തിൽ ആഗോള പ്രശ്നമായി മാറിക്കൊണ്ടിരുന്ന ഇന്നത്തെ സാഹചര്യത്തിൽ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത പുതുതലമുറയിലേക്ക് മനസ്സിലാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് കിസാൻ സർവീസ് സൊസൈറ്റിയും വണ്ടൻമേട് സെൻറ് ആൻറണീസ് ഹൈസ്കൂളും ചേർന്ന് പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചത്.
സ്കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ കിസാൻ സർവീസ് സൊസൈറ്റി പ്രസിഡൻറ് മോൻസി ബേബിയുടെ അധ്യക്ഷതയിൽ രക്ഷാധികാരി സുനിൽ വണ്ടൻമേട് ഉദ്ഘാടനം ചെയ്തു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീമതി . കൊച്ചി റാണി ടീച്ചർ പരിസ്ഥിതി സന്ദേശം നൽകി. പിടിഎ പ്രസിഡൻറ് സജി സാമുവൽ,സ്കൂൾ അധ്യാപകർ കിസാൻ സർവീസ് സൊസൈറ്റി ഭാരവാഹികളായ മോൻസി ജോസഫ്, ബിജു ജേക്കബ്, കുര്യൻ ജോസഫ്, തോമസു കുട്ടി കൊച്ചറ തുടങ്ങിയവർ നേതൃത്വം നൽകി.
ഗ്രീൻ വില്ലേജിന്റെ പരിസ്ഥിതി ദിന ക്വിസ് മത്സരം ഇന്ന്. നിങ്ങൾക്കും പങ്കെടുക്കാം