Also Read more...
തന്റെ കുട്ടി പത്താം ക്ലാസ്സിൽ ഉന്നത വിജയം കരസ്ഥമാക്കിയ സന്തോഷം പങ്കിടാൻ വേണ്ടിയാണു ജോലിക്കാരി വീട്ടുടമയ്ക്കു മാമ്പഴങ്ങൾ സമ്മാനമായി നൽകിയത്. തന്റെ കുഞ്ഞിന്റെ ജയത്തിൽ ഏറെ അഭിമാനിക്കുകയും ആഹ്ളാദിക്കുകയും ചെയ്യുന്ന അവർ മാമ്പഴങ്ങൾ വാങ്ങിയാണ് ഉടമയ്ക്ക് സമ്മാനിച്ചത്. ഉത്കർഷ് ഗുപ്‌ത എന്നയാളാണ് തനിക്ക് ഇത്രയേറെ മധുരതരമായ ഒരു സമ്മാനം ലഭിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ ചിത്രമടക്കം പങ്കുവച്ചത്. കൂടെ ഇങ്ങനെയൊരു കുറിപ്പും എഴുതിയിരുന്നു. ''വീട്ടിൽ സഹായത്തിനു വരുന്ന സ്ത്രീ ഇന്ന് ഞങ്ങൾക്ക് രണ്ടു മാമ്പഴങ്ങൾ സമ്മാനിച്ചു. അവരുടെ കുട്ടി പത്താം തരം പരീക്ഷ വിജയിച്ചതിന്റെ സന്തോഷത്തിലുള്ളതായിരുന്നു അത് '' ഹൃദയത്തിന്റെയും സന്തോഷത്താൽ നിറഞ്ഞ ഇരുകണ്ണുകളുടെയും ഇമോജികളും കുറിപ്പിനൊപ്പം ചേർത്തിരുന്നു.
ട്വിറ്ററിൽ പങ്കുവച്ച കുറിപ്പും ചിത്രവും ചുരുങ്ങിയ സമയത്തിനുള്ളിലാണ് സോഷ്യൽ ലോകം ഏറ്റെടുത്തത്. ധാരാളം പേർ ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തു. ''ഇതേറെ മധുരമുള്ളതും ചിന്തനീയവുമാണെന്ന്'' ഒരാൾ എഴുതിയപ്പോൾ ഇതുപോലുള്ള സമ്മാനങ്ങൾ ലഭിച്ചിട്ടുള്ള അനുഭവങ്ങൾ പലരും ട്വീറ്റിന് താഴെ പങ്കുവച്ചു. ആ കുട്ടിയ്ക്ക് ഒരു നല്ല ഭാവിയുണ്ടാകട്ടെ എന്നാശംസിച്ചവരും കുറവല്ല.

പോസ്റ്റ് കാണാം 👇👇
House help got us 2 mangos today since her kid passed in 10th boards. 🥹❤️ pic.twitter.com/pd6CL1F7ac
— Utkarsh Gupta (@PaneerMakkhani) June 4, 2023