രാജു ജോസഫ് വാഴുവേലിൽ
പതിനഞ്ചോളം നാടൻ മാവിനങ്ങൾ കൃഷി ചെയ്യുന്ന കർഷകനാണ്. കുടുംബ സമേതം നാടൻ മാങ്ങകളിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിപണനം ചെയ്യുന്നു. കല്ലുകെട്ടി , കുരുവിക്കാടൻ , തലചൊന , ചന്ദ്രക്കാരൻ , ചുങ്കിരി , ഗുദാദ് , പ്രിയോർ , കോമാവ് , തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. മാമ്പഴം സംസ്ക്കരിച്ച് ജാം, ജെല്ലി, മാമ്പഴ പൾപ്പ് , പച്ചമാങ്ങാ സ്ക്വാഷ് , മാങ്ങാ അച്ചാറ് , മാങ്ങ ലെഡു , കണ്ണിമാങ്ങാ അച്ചാറ് , മാങ്ങാ പപ്പടം , പച്ചമാങ്ങാ പൊടി , മാമ്പഴ പായസം, മാങ്ങയണ്ടി പായസം, മുതലായ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വ്യാവസായികാടിസ്ഥാനത്തിൽ വിപണനം നടത്തുന്നു.
ഗ്രീൻ വില്ലേജിന്റെ പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ നിങ്ങൾക്കും പങ്കെടുക്കാം
Click here
24 ഇനം മാവുകൾ കൃഷി ചെയ്യുന്ന കർഷകനാണ് ആന്റണി ചക്യത്ത്. FACT യിൽ നിന്നും അസിസ്റ്റന്റ് മാനേജരായി വിരമിച്ച് മാവു പരിപാലനത്തിൽ സജീവം. തായ്ലന്റ് ഓൾ സീസൺ വെറൈറ്റികൾ , സോണിയ , സിന്ധൂരം, കാലാപാടി , ഹിമപസന്ത്, മിയാസാക്കി, കൊളമ്പ് , അൽഫോൺസ, ബനാനാ റെഡ്, നാം ഡോക്കി മായ്. R2 - E2, ജംബോ റെഡ്, സൂപ്പർ ക്യൂൻ , കോട്ടൂർക്കോണം, കാട്ടിമോൺ , നീലം, മല്ലിക, ബങ്കനാപ്പള്ളി, മൽഗോവ, ചക്കരക്കുടിയൻ മുതലായ ഇനങ്ങൾ കൃഷി ചെയ്യുന്നു.
https://chat.whatsapp.com/FI7iRVtnbQR8DSReH3rl4y